മൊബൈല്‍ വെളിച്ചത്തില്‍ മുറിവ് തുന്നിക്കെട്ടിയ സംഭവം, വൈദ്യുതി തടസ്സം നേരിടുമെന്ന് രോഗികളെ അറിയിച്ചിരുന്നു, വിശദീകരണവുമായി ആര്‍എംഒ

 മൊബൈല്‍ വെളിച്ചത്തില്‍ മുറിവ് തുന്നിക്കെട്ടിയ സംഭവം, വൈദ്യുതി തടസ്സം നേരിടുമെന്ന് രോഗികളെ അറിയിച്ചിരുന്നു, വിശദീകരണവുമായി ആര്‍എംഒ
Feb 2, 2025 12:44 PM | By Susmitha Surendran

കോട്ടയം : (truevisionnews.com) ആശുപത്രിയില്‍ വൈദ്യുതി തടസ്സം നേരിടുമെന്ന് നേരത്തെ തന്നെ രോഗികളെ അറിയിച്ചിരുന്നുവെന്നും വാര്‍ഡുകളില്‍ മെഴുകുതിരി ലഭ്യമാക്കിയിരുന്നു.

തലക്ക് പരിക്കേറ്റ പതിനൊന്നുകാരന്റെ മുറിവ് മൊബൈല്‍ വെളിച്ചത്തില്‍ തുന്നിക്കെട്ടിയ സംഭവത്തില്‍ വിശദീകരണവുമായി ആര്‍എംഒ.

സിസിടിവിയുടെ യുപിഎസില്‍ നിന്ന് കാഷ്വാലിറ്റിയിലേക്കും ഒബ്‌സര്‍വേഷന്‍ റൂമിലേക്കും പവര്‍ സപ്ലൈ കൊടുത്തിരുന്നുവെന്ന് ആര്‍എംഒ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

സംഭവത്തില്‍ ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈക്കം താലൂക്ക് ആശുപത്രിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ പി സുജിത്ത്, സുരഭി ദമ്പതികളുടെ മകന്‍ ദേവതീര്‍ത്ഥിന്റെ തലയാണ് ഡോക്ടര്‍ മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ടത്.

കുട്ടി വീടിനുളളില്‍ തെന്നിവീണ് തലയുടെ വലത് വശത്ത് പരിക്കേല്‍ക്കുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

അത്യാഹിത വിഭാഗത്തില്‍ നിന്ന് കുട്ടിയെ മുറിവ് ഡ്രസ് ചെയ്യാനാണ് ഡ്രസിങ് റൂമിലേക്ക് മാറ്റിയത്. എന്നാല്‍ അവിടെ ഇരുട്ടായതിനാല്‍ കുട്ടിയും മാതാപിതാക്കളും അങ്ങോട്ട് കയറിയില്ല. പിന്നീട് അറ്റന്‍ഡര്‍ എത്തി വൈദ്യുതി ഇല്ലെന്ന് പറയുകയായിരുന്നു. അറ്റന്‍ഡര്‍ തന്നെ കുട്ടിയെ ഒ പി കൗണ്ടറിന് മുമ്പിലിരുത്തി.

രക്തം നിലയ്ക്കാതെ വന്നപ്പോള്‍ കുട്ടിയെ വീണ്ടും ഡ്രസിങ് റൂമിലേക്ക് മാറ്റി. എന്നാല്‍ റൂമില്‍ മൊത്തം ഇരുട്ടാണല്ലൊ എന്ന് മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നായിരുന്നു അറ്റന്‍ഡറുടെ മറുപടി.

ഡീസല്‍ ഇല്ലെന്നും ചെലവ് കൂടുതലായതിനാല്‍ വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് ജനറേറ്റര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാറില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു.

#RMO #explained #incident #head #injury #eleven #year #old #stitched #mobilelight.

Next TV

Related Stories
പഠിച്ച കള്ളി തന്നെ...;  റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

Jul 27, 2025 08:45 AM

പഠിച്ച കള്ളി തന്നെ...; റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

തിരുവനന്തപുരം റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Jul 27, 2025 08:04 AM

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ കേസിൽ അന്വേഷണസംഘം സഹ തടവുകാരുടെ...

Read More >>
വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 27, 2025 07:58 AM

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി...

Read More >>
Top Stories










//Truevisionall