‘ടിപ്പു സുൽത്താന്റെ കാലത്ത് നിധി സൂക്ഷിച്ചിരുന്നുവെന്ന് കണക്ക് കൂട്ടൽ’; ആരിക്കാടി കോട്ടയിൽ കുഴിയെടുത്ത സംഭവത്തിൽ ദുരൂഹത

‘ടിപ്പു സുൽത്താന്റെ കാലത്ത് നിധി സൂക്ഷിച്ചിരുന്നുവെന്ന് കണക്ക് കൂട്ടൽ’; ആരിക്കാടി കോട്ടയിൽ കുഴിയെടുത്ത സംഭവത്തിൽ ദുരൂഹത
Jan 28, 2025 01:49 PM | By Athira V

കാസർഗോഡ് : ( www.truevisionnews.com) കുമ്പള ആരിക്കാടി കോട്ടയിൽ നിധി കണ്ടെത്താൻ കുഴിയെടുത്ത സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം.

മുസ്ലിം ലീഗ് നേതാവും, മൊഗ്രാൽ – പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മുജീബ് കമ്പാറിന്റെ നേതൃത്വത്തിലാണ് കോട്ടയ്ക്കുള്ളിൽ കുഴിയെടുത്തത്. സംഭവത്തിൽ പിടിയിലായ അഞ്ചു പേരെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

പുരാവസ്തു വകുപ്പിന് കീഴിലുള്ള ആരിക്കാടി കോട്ടയിൽ ടിപ്പു സുൽത്താന്റെ കാലത്ത് നിധി സൂക്ഷിച്ചിരുന്നു എന്ന കണക്ക് കൂട്ടലിൽ ആണ് കിണറിൽ കുഴിയെടുത്ത് പരിശോധിക്കാൻ എത്തിയതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.

കണ്ണൂരിൽ കുടുംബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചു എന്ന് വിശ്വസിപ്പിച്ചാണ് മുജീബ് കമ്പാർ മറ്റ് നാല് പ്രതികളെ കോട്ടയിൽ എത്തിക്കുന്നത്.

രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും പ്രതികൾക്കൊപ്പം ഉണ്ടായിരുന്നെങ്കിലും പോലീസിനെ കണ്ട് അവർ ഓടി രക്ഷപെട്ടു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിക്കുന്നത്.

മുസ്ലിം ലീഗ് നേതാവ് മുജീബ് കമ്പാർ , പാലക്കുന്ന് സ്വദേശി സി.എ.അജാസ്, മൊഗ്രാൽ പുത്തൂർ സ്വദേശി കെ.എ.അഫർ, ഉളിയാർ സ്വദേശി മുഹമ്മദ് ഫിറോസ്, നീലേശ്വരം സ്വദേശി സഹദുദീൻ എന്നിവരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടെങ്കിലും കേസിലെ ദുരൂഹത മാറുന്നില്ല.

#mystery #kasaragod #treasure #hunt #arikady #fort

Next TV

Related Stories
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories