നിധി കുഴിച്ചെടുക്കാൻ കിണറിലിറങ്ങി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

നിധി കുഴിച്ചെടുക്കാൻ കിണറിലിറങ്ങി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
Jan 27, 2025 07:40 PM | By Athira V

കാസർകോട്: ( www.truevisionnews.com ) കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് അടക്കമുള്ളവരാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്.

കോട്ടയിലെ വെള്ളമില്ലാത്ത കിണറിന് അകത്ത് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് കുഴിക്കാൻ തുടങ്ങുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളമില്ലാത്ത കിണറായിരുന്നു ഇത്. ഈ കിണറിനുള്ളിൽ ഇറങ്ങിയായിരുന്നു കുഴിക്കാൻ തുടങ്ങിയത്. 2 പേർ കിണറിന് ഉള്ളിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു.

ശബ്ദംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതോടെ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസെത്തി അഞ്ചുപേരേയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

അതേസമയം, കഴിഞ്ഞ ദിവസവും ഇവർ കോട്ടയ്ക്കുള്ളിലെത്തി നിധിയുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ് പറഞ്ഞതെന്നും കൂടെയുള്ളവർ പൊലീസിന് മൊഴി നൽകി. പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

#went #down #well #dig #up #treasure #Five #persons #including #Panchayat #VicePresident #were #arrested

Next TV

Related Stories
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories