വിദ്യാർത്ഥികൾ സ‍ഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, നാല് മരണം

വിദ്യാർത്ഥികൾ സ‍ഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, നാല് മരണം
Jan 22, 2025 03:29 PM | By VIPIN P V

ബെം​ഗളൂരു: ( www.truevisionnews.com) കർണാടകയിലെ ഹംപിയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് മരണം. ഹംപിയിലേക്ക് പുറപ്പെട്ട വിദ്യാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. സിന്ധനൂരിലെ അരഗിനാമര ക്യാമ്പിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ലോക്കൽ പൊലീസ് റിപ്പോർട്ട് അറിയിച്ചു.

നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ സിന്ധനൂർ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി.

#vehicle #carrying #students #lostcontrol #overturned #accident

Next TV

Related Stories
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories

Entertainment News