( www.truevisionnews.com വളരെ പോസറ്റീവ് ആയിട്ടുള്ള ഒരു സ്ത്രീ.. സാഹചര്യങ്ങൾക്കൊണ്ട് തെരുവിൽ ഭിക്ഷ യാചിക്കേണ്ട അവസ്ഥ.. ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അതിരുകളുണ്ടെന്ന് വിശ്വസിച്ചവൾ.

എന്നാൽ തന്റെ ഉള്ളിലെ കരുത്തിനെ പുറത്തുക്കൊണ്ടുവരാൻ ഒരു കൈത്താങ് ലഭിച്ചാലോ... അങ്ങനെയൊരു കൈ ജാനകിയെ തേടിയെത്തിയപ്പോൾ അവളുടെ യാത്ര തെരുവിൽ നിന്ന് ഫാഷൻ മോഡൽ വരെയെത്തി.
രക്ഷിത രവീന്ദ്ര എന്ന സ്റ്റൈലിസ്റ്റ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നത്. ജാനകിയെ സമീപിച്ച രക്ഷിത ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോ ചെയ്യാമെന്ന് ബോധ്യപ്പെടുത്തി കൂടെ കൂട്ടുകയായിരുന്നു.
വെസ്റ്റേൺ ഗൗൺ ധരിച്ചാലോ എന്ന ചോദ്യത്തിന് വളരെ സന്തോഷത്തോടെ ജാനകി സമ്മതം അറിയിച്ചു. പിന്നാലെ മെക്കപ്പും സ്റ്റൈലിങും കഴിഞ്ഞ് ഫോട്ടോ ഷൂട്ട്. ക്ഷമയോടെ ഓരോ പോസും പറഞ്ഞുക്കൊടുത്ത് ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.
ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോ പ്രതീക്ഷിച്ചവരെ ഞെട്ടിച്ചുക്കൊണ്ട് പിന്നാലെ വന്നതാവട്ടെ ജാനകിയുടെ കവർ ചിത്രമുള്ള വോഗ് മാഗസിൻ. പ്രോഫഷണൽ മോഡലിനെ വെല്ലുന്ന ആത്മവിശ്വസത്തോടെ കറുപ്പിൽ തിളങ്ങി ജാനകി. ഇതിനോടകം നിരവധി പേരാണ് വീഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്.
#This #Janaki #transformation #From #street #fashion #model
