#GopanSwamySamadhi | ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു; ശാസ്ത്രീയ പരിശോധനയിലേക്ക് പൊലീസ്, പോസ്റ്റ്മോർട്ടത്തിന് മാറ്റി

#GopanSwamySamadhi | ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു; ശാസ്ത്രീയ പരിശോധനയിലേക്ക് പൊലീസ്, പോസ്റ്റ്മോർട്ടത്തിന് മാറ്റി
Jan 16, 2025 08:56 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com) നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു.

വലിയ രീതിയിൽ ജീർണിച്ച നിലയിലല്ല മൃതദേഹം. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഉടൻ മാറ്റും.

പീഠത്തിൽ ഇരിക്കുന്ന നിലയിലായിരുന്നു കല്ലറക്കുളളിൽ മൃതദേഹം. പുറകിലുള്ള ഭിത്തി കോൺക്രീറ്റിൽ തീർത്തതാണ്.

മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം.

എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ട്. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലാണ്.

കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു.

ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.

തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്.

#GopanSwamy #body #exhumed #police #shifted #postmortem #scientific #examination

Next TV

Related Stories
Top Stories