#Periyadoublemurdercase | പെരിയ ഇരട്ടക്കൊല കേസ്; സ്വീകരണ പരിപാടികളൊഴിവാക്കി സിപിഎം, നാല് സിപിഎം നേതാക്കൾ ഇന്ന് പുറത്തിറങ്ങും

#Periyadoublemurdercase | പെരിയ ഇരട്ടക്കൊല കേസ്; സ്വീകരണ പരിപാടികളൊഴിവാക്കി സിപിഎം, നാല് സിപിഎം നേതാക്കൾ ഇന്ന് പുറത്തിറങ്ങും
Jan 9, 2025 09:09 AM | By Jain Rosviya

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധിയിൽ സ്റ്റേ കിട്ടിയ നാല് സിപിഎം നേതാക്കൾ ഇന്ന് പുറത്തിറങ്ങും. പ്രതികളെ സ്വീകരിക്കാനായി കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയവർ ജയിലിൽ എത്തി.

കാസർകോട് നിന്നുള്ള കൂടുതൽ നേതാക്കളും പ്രവർത്തകരും ജയിലിലെത്തുന്നുണ്ട്. ഉത്തരവ് ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ അൽപ്പസമയത്തിനകം പ്രതികൾ പുറത്തിറങ്ങും.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠൻ, വെലുത്തോളി രാഘവൻ, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

സിപിഎം യാതൊരു തരത്തിലുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന് എംവി ബാലകൃഷ്ണൻ പറഞ്ഞു. ​ഗൂഢാലോചന നടത്തിയെന്ന് സിബിഐ കോടതിയാണ് പറഞ്ഞത്. അതിന് തെളിവൊന്നുമില്ല.

കാസർകോടുള്ള നേതാക്കളാണ് ഇവിടെ എത്തിയിട്ടുള്ളത്. നിലവിൽ ഇവർ ജാമ്യത്തിലാണ്. അപ്പീൽ കോടതിയിൽ മറ്റു കാര്യങ്ങളുമായി മുന്നോട്ട് പോവുമെന്നും എംവി ബാലകൃഷ്ണൻ പറഞ്ഞു.

പ്രതികൾക്ക് സ്വീകരണമൊരുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. കൂടാതെ പാർട്ടിയിൽ നിന്ന് തന്നെ ഇതിൽ എതിർപ്പുണ്ട്. ശിക്ഷ അന്തിമമല്ലെന്നും, തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും കണ്ടാണ് പിൻമാറിയത്.

നേരത്തെ, ജയിലിലേക്ക് എത്തിക്കുമ്പോൾ പാർട്ടി പ്രവർത്തരുൾപ്പെടെ മുദ്രാവാക്യം വിളിച്ചാണ് വന്നത്. പി ജയരാജനും എത്തിയിരുന്നു. ഇന്നലെ പികെ ശ്രീമതി ടീച്ചറും പിപി ദിവ്യയും ജയിലിലെത്തിയിരുന്നു.

അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെയാണ് ശിക്ഷക്ക് സ്റ്റേ. 5 വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്.

കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചതായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവരും വൈകാതെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചേക്കും.

കേസിലെ 1 മുതൽ 8 വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

#Periya #double #murder #case #four #CPM #leaders #out #today

Next TV

Related Stories
യുവ മുഖം; എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

Apr 20, 2025 12:31 PM

യുവ മുഖം; എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എസ് സതീഷ് ഡിവൈഎഫ്ഐയുടെ സംസ്ഥാന...

Read More >>
ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്ന്, കൊറിയർ വഴി കടത്ത്;  പിടികൂടിയത് വൻ ശേഖരം

Apr 20, 2025 12:24 PM

ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്ന്, കൊറിയർ വഴി കടത്ത്; പിടികൂടിയത് വൻ ശേഖരം

ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ നിന്നാണ് ആമ്പ്യൂളുകൾ...

Read More >>
ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; പി പി ദിവ്യയുടെ ഈസ്റ്റർ സന്ദേശം ചർച്ചയാകുന്നു

Apr 20, 2025 12:23 PM

ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; പി പി ദിവ്യയുടെ ഈസ്റ്റർ സന്ദേശം ചർച്ചയാകുന്നു

നിലപാടുകളുടെ പേരിൽ കുരിശിലേറ്റാലും ഉയിർത്തെഴുന്നേൽക്കപ്പെടുക തന്നെ ചെയ്യും....

Read More >>
ആസ്വാദനക്കുറിപ്പ് എഴുതാൻ കുട്ടികൾക്ക് നൽകിയത് ഭീതിതമായ വീഡിയോ, ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനം

Apr 20, 2025 12:18 PM

ആസ്വാദനക്കുറിപ്പ് എഴുതാൻ കുട്ടികൾക്ക് നൽകിയത് ഭീതിതമായ വീഡിയോ, ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനം

ദൃശ്യത്തിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുൾപ്പെടെ രം​ഗത്തെത്തി....

Read More >>
കോഴിക്കോട് വില്ല്യാപ്പള്ളിൽ പേടിഎം വഴി ലക്ഷങ്ങൾ തട്ടിയ സംഭവം; പ്രതിക്കെതിരെ കൂടുതൽ പരാതിയുമായി കച്ചവടക്കാർ

Apr 20, 2025 11:24 AM

കോഴിക്കോട് വില്ല്യാപ്പള്ളിൽ പേടിഎം വഴി ലക്ഷങ്ങൾ തട്ടിയ സംഭവം; പ്രതിക്കെതിരെ കൂടുതൽ പരാതിയുമായി കച്ചവടക്കാർ

വില്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങളിലെ മൂന്നോളം കടക്കാരുടെ പരാതിയിലാണ് വടകര പോലിസ് ഇക്കഴിഞ്ഞ ബുധനാഴ്‌ച വടകര പോലിസ് റാഷിദിനെ അറസ്റ്റ്...

Read More >>
Top Stories