തിരുവനന്തപുരം: (truevisionnews.com) "ഞങ്ങള് സംസാരിക്കാതിരിക്കില്ല ഞങ്ങൾ കീഴ്പ്പെടുകയുമില്ല പാലസ്തീനിൽ ജീവിക്കാൻ ഞങ്ങള് പോരാടുക തന്നെ ചെയ്യും"
സംസ്ഥാന കലോത്സവത്തിൽ അറബിക്ക് സംഘഗാനം കാലിക പ്രസക്തിയുള്ള ഗാനമാലപിച്ച് വടകര കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
രണ്ടാം തവണയാണ് മരക്കാർ സ്കൂളിന് അറബിക് സംഘ ഗാനത്തിന് എ ഗ്രേഡ് ലഭിക്കുന്നത്. 2023 ലെ കോഴിക്കോട് കലോത്സവത്തിൽ എ ഗ്രേഡ് ആയിരുന്നു.
ഫലസ്തീനിൻ്റെ പാരമ്പര്യ വേഷമായ കഫ്ത ധരിച്ച് ആ നാടിൻ്റെ ചെറുത്തുനിൽപ്പിന്റെ ഗാനമാലപിച്ച വിദ്യാർത്ഥികളുടെ വിജയത്തിന് പത്തരമാറിൻ്റെ തിളക്കമായി.
പറങ്കികളോട് സന്ധിയില്ലാ പോരാട്ടം നടത്തി രക്തസാക്ഷിയായ കുഞ്ഞാലി മരക്കാറിൻ്റെ നാമദേയത്തിലറിയപ്പെടുന്ന കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ അജ്മൽ ഷാൻ പി വി , റോബിൻ സൈൻ, ഷിഫ്ന എസ്, ഗൗരി കൃഷ്ണ, ആലിയ എപി, നഫ്ഹ സുഹറ, അമീന എൻ.കെ എന്നിവരാണ് മത്സരാർഥികൾ . അധ്യാപികയായ ഷഹീന ടീച്ചറാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
#Students #Kunjali Marakkar #School #sang #song #Palestinian #people