(truevisionnews.com) പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാല് സിപിഐഎം നേതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അപ്പീലിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഉപഹർജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.
അഞ്ച് വർഷം തടവ് ഒരു പ്രശ്‌നമല്ലെനന്നായിരുന്നു പെരിയ കേസിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ വിധിക്ക് പിന്നാലെ പ്രതികരിച്ചത്.
നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കെ വി കുഞ്ഞിരാമൻ പറഞ്ഞു. അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ചിട്ടും യാതൊരു കൂസലുമില്ലാതെയായിരുന്നു കുഞ്ഞിരാമന്റെ പ്രതികരണം.
ഉപഹർജിയിലെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ ശിക്ഷാവിധി നടപ്പാക്കുന്നതിന് വിലക്കുണ്ടാവും.
അപ്പീലിൽ അന്തിമ തീരുമാനം എടുക്കുംവരെ ജാമ്യവും നൽകിയേക്കും. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റിയൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുന്നത്.
#Periya #double #murder #case #HighCourt #appeal #filed #four #CPIM #leaders #sentence #today