#GaneshKumar | പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം; -മന്ത്രി ഗണേഷ് കുമാർ

#GaneshKumar | പുല്ലുപാറ അപകടത്തിൽ  മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം ധനസഹായം;  -മന്ത്രി ഗണേഷ് കുമാർ
Jan 7, 2025 06:23 AM | By akhilap

തിരുവനന്തപുരം: (truevisionnews.com) പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ.

ഓരോ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം വീതം ധനസഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ബാക്കി നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.അപകടത്തിന് മുന്‍പ് ബ്രേക്ക് തകരാര്‍ ഉണ്ടായി എന്ന് ഡ്രൈവര്‍ പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ബസിന്റെ തകരാറാണോ ഡ്രൈവറുടെ പിഴവാണോ ദുരന്തത്തിലേക്ക് നയിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

തഞ്ചാവൂരിലേക്ക് തീര്‍ത്ഥയാത്ര പോയ മാവേലിക്കര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ നാല് പേര്‍ മരിക്കുകയും 33 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാവേലിക്കര സ്വദേശികളായ രമാ മോഹന്‍ (51), അരുണ്‍ ഹരി (40), സംഗീത് (45), ബിന്ദു എന്നിവരാണ് മരിച്ചത്.

#5lakh #families #died #grass #rock #accident #Minister #GaneshKumar

Next TV

Related Stories
#death | കോഴിക്കോട് വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

Jan 8, 2025 11:01 AM

#death | കോഴിക്കോട് വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

ഇന്ന് പുലർച്ചെ 12.30 ഓടെയാണ് കിടപ്പുമുറിയിൽ ശാരീരിക അവശതകളുമായി യുവാവിനെ...

Read More >>
#accident | ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു; കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

Jan 8, 2025 10:26 AM

#accident | ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു; കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#accident | കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

Jan 8, 2025 10:22 AM

#accident | കണ്ണൂരും കോഴിക്കോടും ഉൾപ്പടെ ആറ് ഇടങ്ങളിൽ വാഹനാപകടം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

തൃശൂരിലുണ്ടായ അപകടത്തിൽ നാലു വയസ്സുകാരിയും കണ്ണൂരിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേരും...

Read More >>
#AryadanShaukat | ‘പിവി അൻവറിനെ പാർട്ടിയിൽ  എടുക്കേണ്ടതില്ല'; യു ഡി എഫിലേക്കുള്ള  പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി ആര്യാടൻ ഷൗക്കത്ത്

Jan 8, 2025 09:19 AM

#AryadanShaukat | ‘പിവി അൻവറിനെ പാർട്ടിയിൽ എടുക്കേണ്ടതില്ല'; യു ഡി എഫിലേക്കുള്ള പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി ആര്യാടൻ ഷൗക്കത്ത്

അൻവറിനെ അറസ്റ്റ് ചെയ്തു എന്നത് കൊണ്ട് മുന്നണി പ്രവേശന കാര്യത്തിൽ ഒരു തീരുമാനം...

Read More >>
Top Stories