Jan 7, 2025 06:02 AM

കണ്ണൂര്‍: (truevisionnews.com) നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികരിച്ച് സ്പീക്കര്‍.

നിങ്ങള്‍ എത്ര വലിയവനായാലും നിയമം നിങ്ങള്‍ക്കും മുകളിലാണ് എന്നയിരുന്നു എ എന്‍ ഷംസീറിന്റെ പ്രതികരണം.

അറസ്റ്റിന്റെ വിവരം പൊലീസ് അറിയിച്ചിരുന്നു. റിമാന്‍ഡ് ചെയ്തത് മജിസ്ട്രേറ്റ് അറിയിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു.

നിലമ്പൂര്‍ ഫോറസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെപി വി അന്‍വര്‍ എംഎല്‍എയെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എടവണ്ണ ഒതായിയിലെ വീട്ടിലെത്തിയായിരുന്നു അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന്റെ ഭാഗമായി വന്‍ പൊലീസ് സന്നാഹം വീട്ടില്‍ എത്തിയിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്‍വറിന് പുറമേ പത്തോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസില്‍ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അന്‍വര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇനി ഒറ്റയാള്‍ പോരാട്ടമല്ലെന്നും പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കുമെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അന്‍വര്‍ പ്രതികരിച്ചു.










#Attack #Nilambur #Forest #Office #matter #law #response #speaker

Next TV

Top Stories