#Kalooraccident | കലൂർ അപകടം; സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പോലീസ്, നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് അഞ്ച് ലക്ഷം രൂപ

#Kalooraccident | കലൂർ അപകടം; സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പോലീസ്, നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് അഞ്ച് ലക്ഷം രൂപ
Jan 4, 2025 08:39 AM | By Jain Rosviya

കൊച്ചി: (truevisionnews.com) കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ.

സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നൽകി. സ്റ്റേഡിയത്തിൽ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നൽകിയത്.

അതേസമയം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം.

സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർ​ഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

#Kaloor #accident #checking #organizers #account #DivyaUnni #five #lakh #rupees #dance #event

Next TV

Related Stories
#ksrtcbusaccident | 'ബ്രേക്ക് പോയെന്നാ പറഞ്ഞത്, കൂടെ വന്ന ‍ഡ്രൈവർ ഹാൻഡ് ബ്രേക്കിടാൻ പറഞ്ഞു, പെട്ടെന്ന് മറിഞ്ഞു'; ഞെട്ടൽ മാറാതെ യാത്രക്കാർ

Jan 6, 2025 11:00 AM

#ksrtcbusaccident | 'ബ്രേക്ക് പോയെന്നാ പറഞ്ഞത്, കൂടെ വന്ന ‍ഡ്രൈവർ ഹാൻഡ് ബ്രേക്കിടാൻ പറഞ്ഞു, പെട്ടെന്ന് മറിഞ്ഞു'; ഞെട്ടൽ മാറാതെ യാത്രക്കാർ

മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം തിരികെവരുന്നതിനിടെ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ്...

Read More >>
#Naveenbabu | എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

Jan 6, 2025 10:48 AM

#Naveenbabu | എഡിഎം നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി....

Read More >>
#ksrtcbusaccident | ബ്രേക്ക് നഷ്ടമായി; കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി

Jan 6, 2025 09:37 AM

#ksrtcbusaccident | ബ്രേക്ക് നഷ്ടമായി; കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി

മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ്...

Read More >>
#kozhikkodemedicalcollege | ഇനി മരുന്നില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

Jan 6, 2025 09:11 AM

#kozhikkodemedicalcollege | ഇനി മരുന്നില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

ഒൻപതുമാസത്തെ കുടിശ്ശികയായി മെഡിക്കൽ കോളേജ് ആശുപത്രി നൽകാനുള്ള 80 കോടി രൂപ നൽകാത്തതാണിതിന് കാരണമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്...

Read More >>
#arrest | സിപിഎം പ്രവര്‍ത്തകന്റെ ബസ് തകര്‍ത്ത കേസ്; മൂന്ന് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Jan 6, 2025 09:04 AM

#arrest | സിപിഎം പ്രവര്‍ത്തകന്റെ ബസ് തകര്‍ത്ത കേസ്; മൂന്ന് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രതികള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് ആക്രമണം...

Read More >>
Top Stories