#VDSatheesan | 'അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു'; കെഎഫ്‍സിക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

#VDSatheesan | 'അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു'; കെഎഫ്‍സിക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്
Jan 2, 2025 10:21 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

ആർ സി എഫ് എൽ എന്ന അനിൽ അംബാനിയുടെ കമ്പനിയിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചു. വിശ്വാസ്യത പരിശോധിക്കാതെ മുങ്ങിത്താഴുന്ന കമ്പനിയിലാണ് പണം നിക്ഷേപിച്ചത്.

ഭരണതലത്തിലുള്ളവരുടെ അറിവോടെ കമ്മീഷൻ വാങ്ങിയാണ് ഉദ്യോഗസ്ഥർ തുക നിക്ഷേപിച്ചത്. ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് ഈ പണം നിക്ഷേപിച്ചതെന്നും സതീശൻ ആരോപിച്ചു.

2015 മുതൽ അനിൽ അംബാനിയുടെ വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. 2018 ലും 2019 ലും കമ്പനിയുടെ പേര് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മറച്ചുവെച്ചു.

സംസ്ഥാനത്ത് ഇടത്തരം സംരംഭങ്ങൾക്ക് കിട്ടേണ്ട തുകയാണ് അംബാനി കമ്പനിയിൽ നിക്ഷേപിച്ചത്. പുറത്ത് ഒരു കമ്പനിയിൽ നിക്ഷേപ നടത്തുമ്പോൾ കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കേണ്ടേ.

ഒന്നും അന്വേഷിക്കാതെ പരിശോധിക്കാതെ വലിയ തുക നിക്ഷേപിച്ചു. ഭരണ തലത്തിലുള്ള അറിവോടെ ചില ഉദ്യോഗസ്ഥരാണ് നിക്ഷേപിച്ചത്. ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങിയാണ് തുക നിക്ഷേപിച്ചത്.

RCFL ലുമായി ബന്ധപ്പെട്ട കരാർ രേഖകൾ സർക്കാർ പുറത്തുവിടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

അറിയാതെ പറ്റിയ അബദ്ധം അല്ല ഇത്. കമ്പനി മൂച്ചൂടും മുടിഞ്ഞുനിൽക്കുന്ന സമയത്താണ് ഈ പണം നിക്ഷേപിച്ചത്. പൂട്ടിപ്പോയ കമ്പനിയിൽനിന്ന് തുക ലഭിക്കുമെന്നാണ് ഇപ്പോഴും പറയുന്നത്.

ഹിൻഡൻ ബർഗ് റിപ്പോർട്ട് പോലെ തന്നെയാണ്. കേന്ദ്രം കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൊണ്ടുപോയി നിക്ഷേപം നടത്തുന്നു.

അതുപോലെതന്നെയാണ് അംബാനിയുടെ കമ്പനിയിൽ കൊണ്ടുപോയി കെ എഫ് സി നിക്ഷേപം നടത്തിയതെന്നും സതീശന്‍ ആരോപിക്കുന്നു.

#Invested #Crore #Lakhs #AnilAmbani #Company #Oppositionleader #accused #KFC #corruption

Next TV

Related Stories
#ksrtcbusaccident | ബ്രേക്ക് നഷ്ടമായി; കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാല്

Jan 6, 2025 09:37 AM

#ksrtcbusaccident | ബ്രേക്ക് നഷ്ടമായി; കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാല്

മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ്...

Read More >>
#kozhikkodemedicalcollege | ഇനി മരുന്നില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

Jan 6, 2025 09:11 AM

#kozhikkodemedicalcollege | ഇനി മരുന്നില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

ഒൻപതുമാസത്തെ കുടിശ്ശികയായി മെഡിക്കൽ കോളേജ് ആശുപത്രി നൽകാനുള്ള 80 കോടി രൂപ നൽകാത്തതാണിതിന് കാരണമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്...

Read More >>
#arrest | സിപിഎം പ്രവര്‍ത്തകന്റെ ബസ് തകര്‍ത്ത കേസ്; മൂന്ന് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Jan 6, 2025 09:04 AM

#arrest | സിപിഎം പ്രവര്‍ത്തകന്റെ ബസ് തകര്‍ത്ത കേസ്; മൂന്ന് ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രതികള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 12.45 ഓടെയാണ് ആക്രമണം...

Read More >>
#ksrtcaccident | കെഎസ്ആർടിസി ബസപകടം: മൂന്ന് മരണം, വിനോദയാത്രാ സംഘത്തിലെ ബസിലുണ്ടായിരുന്നത് 37 പേർ; പരുക്കേറ്റവർ ചികിത്സയിൽ

Jan 6, 2025 08:19 AM

#ksrtcaccident | കെഎസ്ആർടിസി ബസപകടം: മൂന്ന് മരണം, വിനോദയാത്രാ സംഘത്തിലെ ബസിലുണ്ടായിരുന്നത് 37 പേർ; പരുക്കേറ്റവർ ചികിത്സയിൽ

മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30...

Read More >>
#periyadoublemurdercase | പെരിയ കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി; പരാതി നൽകാൻ ഒരുങ്ങി കുടുംബങ്ങൾ

Jan 6, 2025 07:40 AM

#periyadoublemurdercase | പെരിയ കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി; പരാതി നൽകാൻ ഒരുങ്ങി കുടുംബങ്ങൾ

കുറ്റവിമുക്തരായ പത്ത് പേരെ പ്രതി ചേർക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സത്യനാരായൺ...

Read More >>
Top Stories