#tubewell | കുഴൽ കിണറിൽ വീണ് 10 ദിവസം; മൂന്നു വയസ്സുകാരിയെ പുറത്തെടുത്തു

#tubewell | കുഴൽ കിണറിൽ വീണ് 10 ദിവസം; മൂന്നു വയസ്സുകാരിയെ പുറത്തെടുത്തു
Jan 1, 2025 09:17 PM | By Susmitha Surendran

ജയ്പൂർ: (truevisionnews.com)  രാജസ്ഥാനിലെ കോട് പുത്തലിയിൽ 10 ദിവസമായി കുഴൽ കിണറിൽ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു.

കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചേതനയെന്ന പെൺകുട്ടിയാണ് കുഴൽകിണറിൽ വീണത്.

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 700 അടി താഴ്ചയുള്ള കുഴൽ കിണറിൽ കഴിഞ്ഞ മാസം 23 നാണ് ചേതന വീണത്.

പത്ത് അടിയുള്ള ഇരുമ്പ് ദണ്ഡിൽ കൊളുത്ത് വച്ച് കെട്ടി കുട്ടിയുടെ വസ്ത്രത്തിൽ കുരുക്കിട്ട് മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.

ഇതിനായി നിരവധി യന്ത്രങ്ങളും സ്ഥലത്തെത്തിച്ചു. പക്ഷേ പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയായിരുന്നു. ഡിസംബർ 23നാണ് അച്ഛന്‍റെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ചേതന 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്.

ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. 150 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. പൊലീസിന്റെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

#10 #days #after #pipe #fell #well #three #year #old #girl #taken #out

Next TV

Related Stories
#crime | സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം;  പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

Jan 4, 2025 01:28 PM

#crime | സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിക്ക് പീഡനം; പൊലീസ് സൂപ്രണ്ട് 14 ദിവസത്തെ റിമാൻഡിൽ

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു....

Read More >>
#weather | ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, ആറ് എണ്ണം റദ്ദാക്കി

Jan 4, 2025 09:20 AM

#weather | ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, ആറ് എണ്ണം റദ്ദാക്കി

ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്. അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ്...

Read More >>
#accident |  കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

Jan 3, 2025 07:20 PM

#accident | കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ സ്കൂളിലെ എൽകെജി വിദ്യാർഥിയായ ലിയ സംഭവസ്ഥലത്ത് തന്നെ...

Read More >>
#autodriver | മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവര്‍, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

Jan 3, 2025 04:44 PM

#autodriver | മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവര്‍, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതിയുടെ ഭര്‍ത്താവ്...

Read More >>
#heartattack | പ്രസവത്തിനിടെ ഹൃദയാഘാതം;  യുവതിയും നവജാത ശിശുവും മരിച്ചു

Jan 3, 2025 04:18 PM

#heartattack | പ്രസവത്തിനിടെ ഹൃദയാഘാതം; യുവതിയും നവജാത ശിശുവും മരിച്ചു

കഴിഞ്ഞ ദിവസം ശാരീരിക ആസ്വാസ്ഥ്യത്തെതുടർന്ന് പൂർണ ​ഗർഭിണിയിയാ യുവതിയെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ...

Read More >>
Top Stories