#murdercase | യുവാവിന്റെ കൊലപാതകം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്: 14കാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലം

#murdercase | യുവാവിന്റെ കൊലപാതകം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്: 14കാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലം
Jan 1, 2025 11:33 AM | By Susmitha Surendran

(truevisionnews.com) പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയതിന് കാരണം പ്രതികൾ കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നെന്ന് പൊലീസ്.

തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. ഇന്നലെ രാത്രി 8:45 നായിരുന്നു സംഭവം. കഞ്ചാവിന്റെ മണം വന്നതിനെത്തുടർന്ന് ലിവിൻ ഇത് ചോദ്യം ചെയ്ത് കുട്ടികളെ പേടിപ്പിക്കുവാൻ വേണ്ടി ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

14 വയസ്സുകാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു.

കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടേത് തന്നെയെന്നും പൊലീസ്. ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി.

കൊലപാതകത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരുന്നു. സംഭവത്തിൽ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

തൃശ്ശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്നു കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു.

#Youth's #murder #questioning #use #cannabis #14year #old #strong #criminal #background

Next TV

Related Stories
#Rameshchennithala | എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കി; ചെന്നിത്തല ഇന്ന് ജാമി അ നൂരിയ  വാർഷിക സമ്മേളനത്തിൽ

Jan 4, 2025 08:10 AM

#Rameshchennithala | എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കി; ചെന്നിത്തല ഇന്ന് ജാമി അ നൂരിയ വാർഷിക സമ്മേളനത്തിൽ

എം.കെ.മുനീറിന്റെ അധ്യക്ഷതയിൽ ചേരുന്ന 'ഗരീബ് നവാസ് 'എന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
#periyadoublemurder | പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

Jan 4, 2025 07:27 AM

#periyadoublemurder | പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ്...

Read More >>
#theft | വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തി,  കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി

Jan 4, 2025 06:42 AM

#theft | വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തി, കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി

ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം നടന്നതെന്നതിനാൽ പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാൻ...

Read More >>
#keralaschoolkalolsavam2025 | 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Jan 4, 2025 06:34 AM

#keralaschoolkalolsavam2025 | 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക....

Read More >>
#umathomas |  ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

Jan 4, 2025 06:30 AM

#umathomas | ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

എംഎൽഎയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ...

Read More >>
#arrest | അനധികൃത മദ്യവില്‍പ്പന; സംസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

Jan 4, 2025 06:04 AM

#arrest | അനധികൃത മദ്യവില്‍പ്പന; സംസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു...

Read More >>
Top Stories