#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Dec 31, 2024 06:56 AM | By Susmitha Surendran

കൊല്ലം: (truevisionnews.com) കൊല്ലം അഞ്ചൽ ഏരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ഏരൂർ സ്വദേശി സജുരാജ് ആണ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ഞായറാഴ്ച കാടുവെട്ടി തെളിക്കുന്നതിനിടെ പാമ്പുകടി ഏൽക്കുകയായിരുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ പാമ്പുകടിയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് സജു.

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന തെക്കേവയൽ സ്വദേശി രാമചന്ദ്രൻ ശനിയാഴ്ച മരിച്ചിരുന്നു. പാമ്പ് ശല്യം വർധിച്ചതോടെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് പരിധിയിലുള്ള ആര്‍ആര്‍ടി സംഘം ഇന്നലെ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.

ജനങ്ങളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ജനവാസ മേഖലയിലെ കാടുവെട്ടി തുടങ്ങി.

#youth #who #undergoing #treatment #died #snakebite #Anchal #Erur #Kollam.

Next TV

Related Stories
#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

Jan 2, 2025 11:05 PM

#KaloorAccident | കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്‍ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍

സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ശക്തമായി. ഇക്കാര്യം സ്ഥിരീകരിച്ച് ജിസിഡിഎ രംഗത്തെത്തിയിരുന്നു. ഇതിന്...

Read More >>
#theft  | കണ്ണൂരിൽ  സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

Jan 2, 2025 10:54 PM

#theft | കണ്ണൂരിൽ സാധനം വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്ന സ്ത്രീ പിടിയിൽ

കണ്ണൂർ പുതിയ ബസ്റ്റാൻ്റിലെ മൊണാലിസ ഫാൻസി കടയിലും മൊബൈൽ ഫോൺമോഷണം...

Read More >>
#Theft | ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്ന് സ്ത്രീകൾ പിടിയിൽ

Jan 2, 2025 10:08 PM

#Theft | ക്ഷേത്രങ്ങളിൽ തിരക്കിനിടെ മാലമോഷണം; മൂന്ന് സ്ത്രീകൾ പിടിയിൽ

കേരളത്തിലെ ഇരുപതോളം സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍ ഇവര്‍ക്കെതിരെയുള്ളതായി പൊലീസ്...

Read More >>
#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

Jan 2, 2025 10:03 PM

#arrest | കുറ്റ്യാടിയിൽ പെൺകുട്ടി ഉറങ്ങുന്നത് അറിയാതെ കാറുമായി പോയി; പിന്തുടർന്ന് രക്ഷപ്പെടുത്തിയത് രക്ഷിതാക്കൾ

ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം....

Read More >>
Top Stories