ഇടുക്കി : (truevisionnews.com) കുമളി കുടുംബ ആരോഗ്യ കേന്ദ്രം ആര്‍എസ്എസ് പ്രവർത്തകർ ആക്രമിച്ചു.
ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ ആശുപത്രി ജീവനക്കാരന് മർദ്ദനമേറ്റു. നഴ്സിംഗ് അസിസ്റ്റൻറ് എം സി സന്തോഷിനാണ് മർദ്ദനമേറ്റത്. അക്രമികൾ ആശുപത്രി ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു.
സംഭവത്തില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി ഒന്നാം മൈലില്‍ ഓട്ടോ ഡ്രൈവർമാർ തമ്മിലുണ്ടായ തര്‍ക്കത്തില്‍ പക്ഷം പിടിച്ചെത്തിയാണ് ആർഎസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.
#RSS #attack #family #health #centre #differently #abled #person #beatenup #six #people #custody