തിരുവനന്തപുരം: (truevisionnews.com) സിപിഐഎം ജില്ലാ സമ്മേളന വേദിക്കരികില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു.
തിരുവനന്തപുരം കരയടിവിളാകം സദേശി രതീഷാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 23 നാണ് വിഴിഞ്ഞത്തെ ജില്ലാ സമ്മേളന വേദിക്കരികെ രതീഷ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
40 ശതമാനത്തിലേറെ പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സമ്മേളന വേദിയിലേക്ക് കയറാന്‍ ശ്രമിച്ച രതീഷിനെ പ്രവര്‍ത്തകര്‍ പിന്‍തിരിപ്പിച്ചിരുന്നു.
ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.
#man #who #tried #commit #suicide #died #near #venue #CPIM #district #conference.