#wildelephant | കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം : സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ റിപ്പോർട്ട് തേടി

#wildelephant | കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം : സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ റിപ്പോർട്ട് തേടി
Dec 30, 2024 04:42 PM | By Athira V

ഇടുക്കി : ( www.truevisionnews.com) മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ സ്വമേധയാ കേസെടുത്തു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു.

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ കടുത്ത അതൃപ്തി രേഖപ്പെടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണെന്നും വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും കാഴ്ച്ചക്കാരെ പോലെ നോക്കി നില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.

വന്യജീവി അതിക്രമം തടയാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയാറാകാത്ത വനം വകുപ്പ് ഈ ചെറുപ്പക്കാരന്റെ മരണത്തിന് മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കാട്ടാന ആക്രമണവും അതേത്തുടര്‍ന്നുള്ള മരണവും സംസ്ഥാനത്ത് സ്ഥിരം സംഭവമായിരിക്കുകയാണെന്നും ഇത്രയും ഗുരുതര സ്ഥിതി സംസ്ഥാനത്തുണ്ടായിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ നഷ്ടമാകുമ്പോള്‍ മാത്രമാണ് വനം വകുപ്പും വകുപ്പ് മന്ത്രിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

#Incident #death #youngman #wild #elephant #attack #State #Minority #Commission #seeks #report

Next TV

Related Stories
#murdecase | മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം; മക്കളെ  വെറുതെ വിട്ട് കോടതി

Jan 2, 2025 04:44 PM

#murdecase | മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം; മക്കളെ വെറുതെ വിട്ട് കോടതി

വില്ലേജ് ഓഫിസ് പരിസരത്തു നിർമാണം നടക്കുന്ന വീടിനകത്തു കുഴിച്ചിട്ട നിലയിലാണ് മൃതദേഹം...

Read More >>
#Kalooraccident | ഉമ തോമസ് വീണ് പരിക്കേറ്റ സംഭവം; കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി

Jan 2, 2025 04:30 PM

#Kalooraccident | ഉമ തോമസ് വീണ് പരിക്കേറ്റ സംഭവം; കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി

എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം....

Read More >>
#injury | കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു; ഗുരുതര പരിക്ക്

Jan 2, 2025 04:26 PM

#injury | കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു; ഗുരുതര പരിക്ക്

എറണാകുളം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എയും ആയിരുന്നു ഫ്ലവർ ഷോയുടെ...

Read More >>
#death | തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി; യുവാവിന് ദാരുണാന്ത്യം

Jan 2, 2025 04:00 PM

#death | തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി; യുവാവിന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ നിയാസ് തെങ്ങിനു മുകളില്‍ നിന്ന് താഴെ വീണു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Jan 2, 2025 03:12 PM

#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

അതുകൊണ്ട് തന്നെ അപകടമുണ്ടായ ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പൊലീസ് വാഹനത്തിൽ തന്നെ പരിക്കേറ്റവരെ...

Read More >>
#gasleak | കോഴിക്കോട്  പേരാമ്പ്രയിൽ  പാചകവാതകം ചോര്‍ന്ന് പരിഭ്രാന്തി സൃഷ്ടിച്ചു

Jan 2, 2025 03:07 PM

#gasleak | കോഴിക്കോട് പേരാമ്പ്രയിൽ പാചകവാതകം ചോര്‍ന്ന് പരിഭ്രാന്തി സൃഷ്ടിച്ചു

കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ച് ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത ഗ്യാസ് സിലിണ്ടര്‍ ലീക്ക്...

Read More >>
Top Stories