പേരാമ്പ്ര : (truevisionnews.com) പേരാമ്പ്ര നൊച്ചാടിൽ പാചകവാതകം ചോര്‍ന്ന് പരിഭ്രാന്തി സൃഷ്ടിച്ചു.
ഇന്ന് രാവിലെ നൊച്ചാട് മുളിയങ്ങലില്‍ വെളളങ്കോട്ട് മീത്തല്‍ സുരേന്ദ്രന്റെ വീട്ടിലെ പാചകവാതകം ചോര്‍ന്നാണ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്.
കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ച് ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത ഗ്യാസ് സിലിണ്ടര്‍ ലീക്ക് ആവുകയായിരുന്നു.
പരിക്കുപ്പറ്റി ചികിത്സയിലിരിക്കുന്ന വീട്ടമ്മ മാത്രമുള്ള സമയത്താണ് പാചകവാതകം ചോർന്നത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം സിലിണ്ടര്‍ പരിശോധിച്ച് പുറത്തേക്ക് എടുത്തുമാറ്റി ലീക്ക് ഒഴിവാക്കി.
പാചകം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗ്യാസ് റെഗുലേറ്റര്‍ ഓഫ് ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സജിത്ത്, പി.ആര്‍ സോജു, എം.ടി മകേഷ്, പി മുരളീധരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
#Cooking #gas #leak #Perambra #Nochad #created #panic.