#theft | കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു, അന്വേഷണം

#theft | കണ്ണൂരിൽ  പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു, അന്വേഷണം
Dec 30, 2024 04:33 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com)  കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. തളാപ്പിലാണ് സംഭവം.

12 സ്വർണ നാണയങ്ങളും രണ്ട് പവന്റെ സ്വർണമാലയും 88,000 രൂപയും മോഷണം പോയി. വീട്ടിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്.

തളാപ്പ് സ്വദേശി ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് കടത്തുകടക്കുകയായിരുന്നു.

വിദേശത്തു നിന്ന് നാട്ടിലെത്തിയ ഉമൈബയുടെ മകൻ നാദിറാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാദിർ വീട്ടിലെത്തിയത്.

വാതിൽ തകർന്ന നിലയിൽ കണ്ടതോടെ പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. വീടിന്റെ എല്ലാ മുറികളിലും കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‍ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

#Gold #cash #stolen #from #locked #house #Kannur.

Next TV

Related Stories
#murdecase | മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം; മക്കളെ  വെറുതെ വിട്ട് കോടതി

Jan 2, 2025 04:44 PM

#murdecase | മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ സംഭവം; മക്കളെ വെറുതെ വിട്ട് കോടതി

വില്ലേജ് ഓഫിസ് പരിസരത്തു നിർമാണം നടക്കുന്ന വീടിനകത്തു കുഴിച്ചിട്ട നിലയിലാണ് മൃതദേഹം...

Read More >>
#Kalooraccident | ഉമ തോമസ് വീണ് പരിക്കേറ്റ സംഭവം; കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി

Jan 2, 2025 04:30 PM

#Kalooraccident | ഉമ തോമസ് വീണ് പരിക്കേറ്റ സംഭവം; കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി

എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം....

Read More >>
#injury | കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു; ഗുരുതര പരിക്ക്

Jan 2, 2025 04:26 PM

#injury | കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതി തെന്നിവീണു; ഗുരുതര പരിക്ക്

എറണാകുളം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എയും ആയിരുന്നു ഫ്ലവർ ഷോയുടെ...

Read More >>
#death | തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി; യുവാവിന് ദാരുണാന്ത്യം

Jan 2, 2025 04:00 PM

#death | തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി; യുവാവിന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ നിയാസ് തെങ്ങിനു മുകളില്‍ നിന്ന് താഴെ വീണു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...

Read More >>
#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Jan 2, 2025 03:12 PM

#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

അതുകൊണ്ട് തന്നെ അപകടമുണ്ടായ ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പൊലീസ് വാഹനത്തിൽ തന്നെ പരിക്കേറ്റവരെ...

Read More >>
#gasleak | കോഴിക്കോട്  പേരാമ്പ്രയിൽ  പാചകവാതകം ചോര്‍ന്ന് പരിഭ്രാന്തി സൃഷ്ടിച്ചു

Jan 2, 2025 03:07 PM

#gasleak | കോഴിക്കോട് പേരാമ്പ്രയിൽ പാചകവാതകം ചോര്‍ന്ന് പരിഭ്രാന്തി സൃഷ്ടിച്ചു

കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ച് ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത ഗ്യാസ് സിലിണ്ടര്‍ ലീക്ക്...

Read More >>
Top Stories