Dec 30, 2024 04:05 PM

കോഴിക്കോട്: (truevisionnews.com) ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരെ കെ.കെ. രമ എം.എല്‍.എ രംഗത്ത്.

എങ്ങനെയാണ് കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിക്കുന്നതെന്ന് കെ.കെ രമ ചോദിച്ചു. അമ്മയ്ക്ക് കാണാന്‍ ആണെങ്കില്‍ പത്തുദിവസം പരോള്‍ അനുവദിച്ചാല്‍ പോരേയെന്നും 30 ദിവസം എന്തിന് നല്‍കിയെന്നും രമ ചോദിച്ചു.

എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇങ്ങനെ ഒരു നീക്കം സാധ്യമല്ല.

ഡിജിപിക്ക് മാത്രമായി ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ പറ്റില്ല. പരോള്‍ അനുവദിച്ചത് സംശയാസ്പദമാണെന്നും അസാധാരണമായ നടപടിയാണ് ഉണ്ടായതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ ഭരിക്കുന്നവര്‍ക്ക് വേണ്ടിയാണെന്നും കെ.കെ രമ പറഞ്ഞു.

നിയമ വിദഗ്ദരുമായി ആലോചിച്ചു തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കെ.കെ രമ പറഞ്ഞു. ടി.പി ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.



#KKrama #against #granting #parole #TPChandrasekaran #murder #case #accused #KodiSuni

Next TV

Top Stories