#suicideattempt | 'സൂപ്രണ്ട് മുറിയിലേയ്ക്ക് വിളിച്ച്‌ വരുത്തി അധിക്ഷേപിച്ചു'; മനം നൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച് പേരമ്പ്ര സ്വദേശിയായ ഡെപ്യൂട്ടി നഴ്‌സിംങ് സൂപ്രണ്ട്

#suicideattempt | 'സൂപ്രണ്ട് മുറിയിലേയ്ക്ക് വിളിച്ച്‌ വരുത്തി അധിക്ഷേപിച്ചു'; മനം നൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച് പേരമ്പ്ര സ്വദേശിയായ ഡെപ്യൂട്ടി നഴ്‌സിംങ് സൂപ്രണ്ട്
Dec 29, 2024 04:04 PM | By VIPIN P V

ഇരിങ്ങാലക്കുട: ( www.truevisionnews.com ) ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി നഴ്‌സിംങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പേരമ്പ്ര സ്വദേശി ഡീന ജോണ്‍ (51) ആണ് സൂപ്രണ്ടിൻ്റെ മുറിയില്‍ വച്ച് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഒപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തക ഗുളികകള്‍ തട്ടികളഞ്ഞിരുന്നതിനാല്‍ കുറച്ച് ഗുളികകള്‍ മാത്രമാണ് അകത്ത് പോയത്.

ക്രിസ്തുമസിന് ഡീന മൂന്ന് ദിവസത്തെ ലീവ് ചോദിച്ച് അപക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ ക്രിസ്തുമസ് ആഘോഷം നടക്കുന്നതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന അനൗദ്യോഗിക നിര്‍ദേശം ഉള്ളതിനാല്‍ ലീവ് നല്‍കാന്‍ സാധിക്കില്ലെന്ന് സൂപ്രണ്ട് പറഞ്ഞെന്ന് ഡീന പറയുന്നു.

പക്ഷെ ഡീന ലീവിൽ പോയി. ഇതിനോട് അനുബന്ധിച്ച് സൂപ്രണ്ട് ഡീനയ്ക്ക് മെമ്മോ നല്‍കുകയായിരുന്നു.

മെമ്മോയ്ക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലായെന്ന കാരണം പറഞ്ഞ് സൂപ്രണ്ടിൻ്റെ മുറിയിലേയ്ക്ക് വിളിക്കുകയും അവിടെ വെച്ച് തന്നോട് അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്യുകയായിരുന്നുവെന്നും ഇതിൽ മനം നൊന്താണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഡീന മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സൂപ്രണ്ട് ഡീനയുടെ ആരോപണം തള്ളി.

ആശുപത്രിയില്‍ തന്നെ ചികിത്സ തേടിയ ഡീനയുടെ മൊഴി ഇരിങ്ങാലക്കുട പോലീസെത്തി എടുത്തു.

സംഭവത്തിൽ ഡിഎംഒ തല അന്വേഷണം ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ രംഗത്തെത്തി.

#called #room #abused #DeputyNursing #Superintendent #Perambra #tried #commit #suicide

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

Jul 18, 2025 10:52 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വീണ്ടും കാട്ടാന ആക്രമണം; വീട്ടുമുറ്റത്ത് നിന്ന ദമ്പതികൾക്ക്...

Read More >>
വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Jul 18, 2025 10:27 PM

വടകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

Read More >>
നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരിച്ചു

Jul 18, 2025 10:06 PM

നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരിച്ചു

നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് അപകടം,ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ മരിച്ചു...

Read More >>
തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 18, 2025 09:27 PM

തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:13 PM

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

Jul 18, 2025 09:04 PM

ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്ന് പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് മാഫിയ സജീവമായി...

Read More >>
Top Stories

//Truevisionall