#akbalan | 'പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല'

#akbalan | 'പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല'
Dec 29, 2024 11:22 AM | By Susmitha Surendran

കൊച്ചി: (truevisionnews.com) കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം എ കെ ബാലൻ.

പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കൊലപാതകം നടന്നത് സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടകൊലക്കേസ് വിധിയോട് പ്രതികരിക്കുകയായിരുന്നു എ കെ ബാലൻ.

'നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിൻ്റെ ഭാഗമാണ് കോടതി വിധി. കൊലയാളി പാർട്ടിയാണ് സിപിഐഎം എന്നു പറയുന്നത് കോൺഗ്രസ് ആണല്ലോ.

തൃശൂരിൽ ഇരട്ടക്കൊലപാതകം നടന്നല്ലോ. ഒരു കോൺഗ്രസുകാരനെ മറ്റൊരു കോൺഗ്രസുകാരൻ കൊല്ലാൻ ഒരു മടിയും കാണിച്ചില്ല.

അത് കേരളം കണ്ടതാണ്. രണ്ട് ഗ്രൂപ്പായി പോയതുകൊണ്ടാണ് അത് സംഭവിച്ചത്. പച്ചയായി അറത്ത് കൊന്നു. ആ പാർട്ടിയാണ് സിപിഐഎം കൊലയാളി പാർട്ടിയാണ് എന്ന് പറയുന്നത്.

ക്രിമിനൽ പാർട്ടി ഏതാണെന്ന് ജനത്തിനറിയാം. പെരിയ ഇരട്ടക്കൊലപാതകത്തിന് പാർട്ടിയുമായി ഒരു ബന്ധവുമില്ല. സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല.

പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണ് പൊലീസ് ആരംഭം മുതൽ സ്വീകരിച്ചത്. കേരള പൊലീസ് അന്വേഷണത്തിന്റെ തുടർച്ചയാണ് സിബിഐ നടത്തിയത്', എ കെ ബാലൻ പറഞ്ഞു.

#Periya #case #nothing #to #do #with #party #akbalan

Next TV

Related Stories
#kunnamkulammurder | സന്ധ്യയോടെ മാസ്ക് ധരിച്ചെത്തിയ യുവാവ്, നാട്ടുകാർക്ക് സംശയം, പിടിയിലായത് കൊലക്കേസ് പ്രതി

Dec 30, 2024 10:52 PM

#kunnamkulammurder | സന്ധ്യയോടെ മാസ്ക് ധരിച്ചെത്തിയ യുവാവ്, നാട്ടുകാർക്ക് സംശയം, പിടിയിലായത് കൊലക്കേസ് പ്രതി

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. 55കാരിയായ സിന്ധുവിന്റെ ഭർത്താവ് വീട്ടു സാധനങ്ങൾ...

Read More >>
#Bribery | കോഴിക്കോട്ടെ  വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Dec 30, 2024 10:40 PM

#Bribery | കോഴിക്കോട്ടെ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

വിജിലൻസ് ഡിവൈഎസ്പി കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽ കുമാറിനെ...

Read More >>
#HighCourt | വെടിക്കെട്ട് നിയന്ത്രണം; ഹൈക്കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍

Dec 30, 2024 10:40 PM

#HighCourt | വെടിക്കെട്ട് നിയന്ത്രണം; ഹൈക്കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍

വെടിക്കെട്ട് നടക്കുന്ന സ്ഥലവും വെടിക്കെട്ട് പുരയും തമ്മില്‍ 250 മീറ്റര്‍ അകലം വേണമെന്നാണ് പുതിയ...

Read More >>
#keralapolice |  ആഘോഷിക്കാൻ പോകാൻ വരട്ടെ...! അതിന് മുൻപ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം; നിർദേശങ്ങളുമായി പൊലീസ്

Dec 30, 2024 10:14 PM

#keralapolice | ആഘോഷിക്കാൻ പോകാൻ വരട്ടെ...! അതിന് മുൻപ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം; നിർദേശങ്ങളുമായി പൊലീസ്

വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർഷനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍...

Read More >>
#Arrest | യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; പണവും മൊബൈൽ ഫോണും കവർന്നു, മൂന്നംഗ സംഘം അറസ്റ്റിൽ

Dec 30, 2024 10:09 PM

#Arrest | യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; പണവും മൊബൈൽ ഫോണും കവർന്നു, മൂന്നംഗ സംഘം അറസ്റ്റിൽ

യുവാവിനെ മർദിച്ച് പണവും മൊബൈൽ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ്...

Read More >>
Top Stories