മംഗളൂരു: ( www.truevisionnews.com ) ചിക്കമഗളൂരു ജില്ലയിൽ തരികെരെ താലൂക്കിലെ ഗുല്ലദാമനെ ഗ്രാമത്തിൽ നവവധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഹൊസദുർഗ താലൂക്കിലെ മന്തേനഹള്ളി സ്വദേശി പ്രസന്നകുമാറിന്റെ ഭാര്യ ബിന്ദുവാണ് (21) മരിച്ചത്.
കഴിഞ്ഞ മാസം 24നായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് ദിവസം മുമ്പ് ബിന്ദു ഭർത്താവിനൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു.
മൂന്ന് വർഷമായി വിട്ടുമാറാത്ത വയറുവേദന ശനിയാഴ്ച അസഹനീയമായതിനെത്തുടർന്ന് തൂങ്ങിമരിച്ചു എന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്.
ലിംഗദഹള്ളി പൊലീസ് കേസ് രജിസ്റ്റർചെയ്തു.
#stage #bride #took #her #life #Police #registered #case