#murdercase | സിപിഐഎം പ്രവര്‍ത്തന്‍ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം

#murdercase | സിപിഐഎം പ്രവര്‍ത്തന്‍ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം
Dec 27, 2024 09:10 AM | By Susmitha Surendran

(truevisionnews.com)  സിപിഐഎം പ്രവര്‍ത്തന്‍ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം.

മൃതദേഹവുമായി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി ആവശ്യപ്പെട്ടു.

പരസ്യമദ്യപാനവും ലഹരി ഉപയോഗവും തടയാന്‍ ശ്രമിച്ച സിപിഐ എം പ്രവര്‍ത്തകന്‍ എസ്.ഷാജഹാനെ ചൊവ്വാഴ്ചയാണ് ലഹരി മാഫിയാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

സിപിഐഎം വെട്ടൂര്‍ പെരുമം ബ്രാഞ്ചംഗവും മത്സ്യത്തൊഴിലാളിയുമായ ഷാജഹാനെ അഞ്ചംഗസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.

വെട്ടൂര്‍ സ്വദേശികളായ ജാസിം, ഹായിസ്, നൂഹ്, സൈയ്ദലി, ആഷിര്‍ എന്നിവരാണ് പ്രതികള്‍. പള്ളിയുടെ പരിസരത്ത് ഷെഡ് കെട്ടി മദ്യപാനം നടത്തിയ പ്രതികളെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

പരാതിയെ തുടര്‍ന്ന് വര്‍ക്കല പൊലീസ് എത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ ഷെഡ് അഴിച്ച് മാറ്റി. 2 ബൈക്കുകളും ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു.

ഇതിനുശേഷം പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് ബന്ധുവായ റഹ്മാന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ഷാജഹനാനെ ആക്രമിച്ചത്.

ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് വടിവാളും ഇരുമ്പ് കമ്പിയുമായി രണ്ടുപേരെയും മാരകമായി ആക്രമിച്ചു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഷാജഹാനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

ഷാജഹാന്റെ മൃതദേഹവുമായി ബന്ധുക്കള്‍ വര്‍ക്കല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എ ആവശ്യപ്പെട്ടു. മാഫിയ സംഘത്തിന്റെ രാഷ്ട്രീയബന്ധം പൊലീസ് അന്വേഷിക്കണമെന്നും, പ്രതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

#Widespread #protest #over #killing #CPIM #activist #Shahjahan #drug #mafia

Next TV

Related Stories
#suicidecase | ദുരൂഹത; ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം, ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല, അന്വേഷണത്തിന് പൊലീസ്

Dec 28, 2024 01:31 AM

#suicidecase | ദുരൂഹത; ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം, ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല, അന്വേഷണത്തിന് പൊലീസ്

ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് അഞ്ചുമണിയോടെ സുൽത്താൻബത്തേരിയിലെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ...

Read More >>
#sexualharassment | മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, മധ്യവയസ്കന് 54 വർഷം തടവ്

Dec 28, 2024 01:22 AM

#sexualharassment | മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, മധ്യവയസ്കന് 54 വർഷം തടവ്

അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാൾ ക്രൂര പീഡനത്തിനിരയാക്കിയത്. 2021ലായിരുന്നു കേസിന് ആസ്പദമായ...

Read More >>
#periyamurdercase |  മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

Dec 28, 2024 01:01 AM

#periyamurdercase | മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി...

Read More >>
#kidnapattampt | നാടകീയ സംഭവങ്ങൾ; സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെട്ട് യുവാവ്

Dec 28, 2024 12:54 AM

#kidnapattampt | നാടകീയ സംഭവങ്ങൾ; സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെട്ട് യുവാവ്

യുവാവ് പ്രതിരോധിച്ചതോടെ വാഹനം ഡിവൈഡറിൽ ഇടിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ചില്ല് അടിച്ചു പൊളിച്ചു യുവാവ് വാഹനത്തിൽ നിന്ന്...

Read More >>
#arrest | 'ലോൺ അല്ലെ റെഡിയാക്കിത്തരാം', കമ്മീഷനായി ഗൂഗിൾ പേ വഴി 469000 വാങ്ങി, എസ്ബിഐ ജീവനക്കാരിയെന്ന പേരിൽ തട്ടിപ്പ്, പിടിയിൽ

Dec 28, 2024 12:44 AM

#arrest | 'ലോൺ അല്ലെ റെഡിയാക്കിത്തരാം', കമ്മീഷനായി ഗൂഗിൾ പേ വഴി 469000 വാങ്ങി, എസ്ബിഐ ജീവനക്കാരിയെന്ന പേരിൽ തട്ടിപ്പ്, പിടിയിൽ

സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ്...

Read More >>
#death | പൂട്ടിക്കിടന്ന  കശുവണ്ടി ഫാക്‌ടറിയുടെ ചിമ്മിനി തകർന്നുവീണു; 16കാരന് ദാരുണാന്ത്യം

Dec 28, 2024 12:38 AM

#death | പൂട്ടിക്കിടന്ന കശുവണ്ടി ഫാക്‌ടറിയുടെ ചിമ്മിനി തകർന്നുവീണു; 16കാരന് ദാരുണാന്ത്യം

പ്രായപൂ‍ർത്തിയാകാത്ത ആറ് പേരടങ്ങുന്ന സംഘമാണ് പൂട്ടിക്കിടന്ന...

Read More >>
Top Stories

Entertainment News