തൃശൂർ: ( www.truevisionnews.com ) ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്.
മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. സംഭവത്തിൽ ആറുപേർ അറസ്റ്റിലായി.
ചെറുതുരുത്തി സ്വദേശികളായ സജീർ, സഹോദരൻ റജീബ്, അഷ്റഫ് , ഷെഹീർ, പുതുശ്ശേരി സ്വദേശികളായ സുബൈർ, മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിരവധി കേസുകളിൽ പ്രതിയാണ്.
കമ്പിവടി കൊണ്ട് മർദിച്ച് മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.
#Argument #while #drinking #youth #beaten #death #hurry #six #people #arrested