തൃശൂർ : (truevisionnews.com) അതിരപ്പിള്ളിയിൽ റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ പൊലീസുകാരൻ വഴികാട്ടി പാതയോരത്തേക്ക് മാറ്റുന്ന ദൃശ്യങ്ങൾ വൈറൽ.
അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ആനക്ക് കൈചൂണ്ടി നിർദേശം നൽകുന്ന ദൃശ്യങ്ങളാണ് വൈറലായത്.
ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനയാണ് റോഡിലേക്കിറങ്ങിയത്. അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപത്താണ് ആനയെത്തിയത്.
മറുവശത്ത് നിന്ന് റോഡിലേക്കിറങ്ങിയ ആനക്ക് ഒട്ടും കൂസാതെ മുഹമ്മദ് അടുത്തേക്ക് ചെന്ന് കൈചൂണ്ടി റോഡിൽ നിന്ന് മാറാൻ നിർദേശം നൽകുകയായിരുന്നു.
ഒരു നിമിഷം പൊലീസുകാരനെ നോക്കിനിന്ന ആന അനുസരണയോടെ റോഡ് ക്രോസ് ചെയ്യുന്നതാണ് ദൃശ്യങ്ങൾ. എ.ഡി.ജി.പി മനോജ് എബ്രഹാം ഉൾപ്പെടെയുള്ളവർ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
#policeman #guiding #wild #animal #gone #viral