#pinarayivijayan | മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

#pinarayivijayan |   മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം
Dec 25, 2024 10:25 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ.

ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി അയച്ചത്. ഓഗസ്റ്റിൽ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. എട്ട് മാസമായിട്ടും കേന്ദ്രം ഇതേവരെ അനുമതി നൽകിയില്ല. സിവിൽ ഏവിേഷൻ നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്.

2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതി ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.

#central #government #turned #back #charge #sheet #case #trying #assassinate #Chief #Minister #inside #plane.

Next TV

Related Stories
#wildelephant |  വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

Dec 25, 2024 10:14 PM

#wildelephant | വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

തലയ്ക്ക് സാരമായി പരുക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#MTVasudevanNair |  പ്രാർത്ഥനകൾ വിഫലം; എം.ടി വാസുദേവൻ നായർ അന്തരിച്ചു

Dec 25, 2024 10:07 PM

#MTVasudevanNair | പ്രാർത്ഥനകൾ വിഫലം; എം.ടി വാസുദേവൻ നായർ അന്തരിച്ചു

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ...

Read More >>
#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

Dec 25, 2024 09:55 PM

#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

പണി പൂർത്തിയാകാത്ത വീടുകളായതിനാൽ വീടുകളിൽ ആളില്ലാത്തതിനാൽ എപ്പോഴാണ് മോഷണം നടന്നതെന്ന്...

Read More >>
#MTVasudevanNair |  കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

Dec 25, 2024 09:53 PM

#MTVasudevanNair | കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിൽ ആയതാണ് കാരണം....

Read More >>
#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം; പ്രതിനിധികൾക്ക് വിരുന്നൂട്ടാൻ വിഭവങ്ങളുമായി ജില്ലകൾ

Dec 25, 2024 09:21 PM

#SYSKeralaYouthConference | എസ് വൈ എസ് കേരള യുവജന സമ്മേളനം; പ്രതിനിധികൾക്ക് വിരുന്നൂട്ടാൻ വിഭവങ്ങളുമായി ജില്ലകൾ

ഒരു വർഷം മുമ്പ് കൃഷി ചെയ്തു പാകപ്പെടുത്തിയ വിവിധ ധാന്യങ്ങൾ പച്ചക്കറികൾ സുഗന്ധവ്യഞ്ജനങ്ങൾ മുതലായവയാണ്...

Read More >>
#misbehavior |  കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു

Dec 25, 2024 09:17 PM

#misbehavior | കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു

ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ്...

Read More >>
Top Stories

Entertainment News