#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി
Dec 25, 2024 10:37 AM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി.

ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല.

ഈ സാഹചര്യത്തിൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയെന്ന് വിലയിരുത്തിയാണ് നടപടി.

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും.

വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ് ലഭിച്ചത്.

#Questionpaperleak #Police #issue #lookoutnotice #prevent #MSSolutions #CEO #entering #foreign #countries

Next TV

Related Stories
#mtvasudevannair  | ഇനി എംടി ഇല്ലാത്ത കാലം; മലയാള ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനും

Dec 25, 2024 10:28 PM

#mtvasudevannair | ഇനി എംടി ഇല്ലാത്ത കാലം; മലയാള ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനും

ബിരുദത്തിനു പഠിക്കുന്ന കാലത്താണ് ‘രക്തം പുരണ്ട മൺതരികൾ’ എന്ന എം.ടിയുടെ ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങുന്നത്. ’പാതിരാവും പകൽ‌വെളിച്ചവും',...

Read More >>
#fire | ഡ്രൈവിംഗ് സ്കൂളിന്‍റെ നാല് വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

Dec 25, 2024 10:24 PM

#fire | ഡ്രൈവിംഗ് സ്കൂളിന്‍റെ നാല് വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

അജ്ഞാതർ വാഹനങ്ങൾക്ക് തീയിട്ടതാണെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമ വിഷ്ണു ആനന്ദ് പറയുന്നത്....

Read More >>
#wildelephant |  വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

Dec 25, 2024 10:14 PM

#wildelephant | വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

തലയ്ക്ക് സാരമായി പരുക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#MTVasudevanNair |  പ്രാർത്ഥനകൾ വിഫലം; എം.ടി വാസുദേവൻ നായർ അന്തരിച്ചു

Dec 25, 2024 10:07 PM

#MTVasudevanNair | പ്രാർത്ഥനകൾ വിഫലം; എം.ടി വാസുദേവൻ നായർ അന്തരിച്ചു

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ...

Read More >>
#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

Dec 25, 2024 09:55 PM

#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

പണി പൂർത്തിയാകാത്ത വീടുകളായതിനാൽ വീടുകളിൽ ആളില്ലാത്തതിനാൽ എപ്പോഴാണ് മോഷണം നടന്നതെന്ന്...

Read More >>
#MTVasudevanNair |  കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

Dec 25, 2024 09:53 PM

#MTVasudevanNair | കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിൽ ആയതാണ് കാരണം....

Read More >>
Top Stories