#Excise | വേലി തന്നെ വിളവ് തിന്നുന്നു; എക്സൈസ് വാഹനത്തിൽ മദ്യക്കുപ്പിയും അനധികൃത പണവും, പിടിച്ചെടുത്ത് വിജിലൻസ് സംഘം

#Excise | വേലി തന്നെ വിളവ് തിന്നുന്നു; എക്സൈസ് വാഹനത്തിൽ മദ്യക്കുപ്പിയും അനധികൃത പണവും, പിടിച്ചെടുത്ത് വിജിലൻസ് സംഘം
Dec 24, 2024 08:33 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) തൃശൂരിൽ എക്സൈസ് ഓഫീസറുടെ പക്കൽനിന്ന് അനധികൃത പണവും വാഹനത്തിൽനിന്ന് 10 കുപ്പി മദ്യവും പിടികൂടി.

തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്.

ഇൻസ്പെക്ടറുടെ കൈയിൽ നിന്ന് 32,000 രൂപയും വാഹനത്തിൽനിന്ന് 42,000 രൂപയും കണ്ടെത്തി.

വിജിലൻസ് ഡിവൈഎസ്പി. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്.

ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധന നടത്തിയത്.

4000 രൂപയാണ് തന്റെ കൈവശം ഉള്ളതെന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥൻ വിജിലൻസ് സംഘത്തോട് പറഞ്ഞത്. ഓഫീസിലെ കണക്കിൽ രേഖപ്പെടുത്തിയതും ഇതേ തുകയായിരുന്നു.

തുടർന്നു നടത്തിയ പരിശോധനയിൽ ഓഫീസിൽനിന്ന് 36,000 രൂപ കണ്ടെത്തി. 32,000 രൂപ അധികമുള്ളതാണെന്ന് വ്യക്തമായി.

തുടർന്നായിരുന്നു ഔദ്യോ​ഗിക വാഹനത്തിൽ പരിശോധന. വണ്ടിയുടെ കാർപെറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് 42,000 രൂപയും 9.5 ലിറ്റർ മദ്യവും കണ്ടെത്തിയത്.

#hedge #itself #eats #crop #Vigilance #team #seizedliquor #bottle #illegal #money #excise #vehicle

Next TV

Related Stories
#carolgroupattack | കാരൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം; പ്രശ്നമുണ്ടാക്കിയത് സാമൂഹ്യവിരുദ്ധരെന്ന് പൊലീസ്, അഞ്ച് പേർ പിടിയിൽ

Dec 25, 2024 09:38 AM

#carolgroupattack | കാരൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം; പ്രശ്നമുണ്ടാക്കിയത് സാമൂഹ്യവിരുദ്ധരെന്ന് പൊലീസ്, അഞ്ച് പേർ പിടിയിൽ

ലഹരിക്കടിമപ്പെട്ട് സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ്...

Read More >>
#Straydogattack | വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി പോയി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ

Dec 25, 2024 09:17 AM

#Straydogattack | വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി പോയി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ

81 കാരി കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ...

Read More >>
#accident | റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണു; പിന്നലെ വന്ന ലോറി ശരീരത്തിലൂടെ കയറി, സ്ത്രീക്ക് ദാരുണാന്ത്യം

Dec 25, 2024 09:08 AM

#accident | റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണു; പിന്നലെ വന്ന ലോറി ശരീരത്തിലൂടെ കയറി, സ്ത്രീക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി...

Read More >>
#immoraltrafficking | ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; എട്ട് സ്ത്രീകളുള്‍പ്പെടെ 12 പേര്‍ പിടിയിൽ

Dec 25, 2024 09:03 AM

#immoraltrafficking | ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; എട്ട് സ്ത്രീകളുള്‍പ്പെടെ 12 പേര്‍ പിടിയിൽ

കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിൽ നിന്നുമാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘത്തെ അറസ്റ്റ്...

Read More >>
#caravanfoundbody | വടകരയിൽ രണ്ടുപേരുടെ മൃതദേഹവുമായി പകൽമുഴുവൻ കാരവൻ; വിശ്വസിക്കാനാകാതെ കരിമ്പനപ്പാലം നിവാസികൾ

Dec 25, 2024 08:39 AM

#caravanfoundbody | വടകരയിൽ രണ്ടുപേരുടെ മൃതദേഹവുമായി പകൽമുഴുവൻ കാരവൻ; വിശ്വസിക്കാനാകാതെ കരിമ്പനപ്പാലം നിവാസികൾ

ഇടയ്ക്ക് ഇത്തരം ആഡംബരവാഹനങ്ങൾ ഈ പരിസരത്ത് കാണാം. എന്നാൽ, രണ്ടുപേർ അതിനുള്ളിൽ മരിച്ചുകിടക്കുകയായിരുന്നെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല...

Read More >>
#shabarimala | ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാ‍ർത്തി ദീപാരാധന; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

Dec 25, 2024 08:31 AM

#shabarimala | ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാ‍ർത്തി ദീപാരാധന; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

വൈകിട്ട് ആറ് മണിക്ക് സന്നിധാനത്തെത്തും. 6.30 നാണ് തങ്ക അങ്കി ചാ‍ർത്തി...

Read More >>
Top Stories