കോഴിക്കോട് : (truevisionnews.com) കുടുംബത്തോടൊപ്പം ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയ പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു .
കോഴിക്കോട് തിരുവങ്ങൂർ സ്വദേശി യൂസഫ് അബ്ദുള്ള (14 ) ആണ് മരിച്ചത് . ഇന്നലെയാണ് കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് പോയത് .
ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് .
#14 #year #old #native #Kozhikode #died #heart #attack #excursion #ooty