ശബരിമല: ( www.truevisionnews.com ) ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു.
കർണാടക കോലാർ കിതണ്ടൂർ സ്വദേശി ജി. രാജേഷ് (30) ആണ് മരിച്ചത്.
പമ്പയിൽ നിന്നും മല കയറിയ രാജേഷ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഒന്നാം നമ്പർ ക്യൂ കോംപ്ലക്സിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
#Pilgrim #died #heartattack #visiting #Sabarimala