കൊച്ചി:മഞ്ഞപ്പടയിരമ്പി, തുടർ തോൽവികൾക്കും വിവാദങ്ങൾക്കുമൊടുവിൽ ബ്ലാസ്റ്റേഴ്‌സിന് ജയം.
കൊച്ചി കല്ലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുഹമ്മദൻസിനെ 3-0നാണ് പരാജയപ്പെടുത്തിയത്.
ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാംപകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോളിനായി പൊരുതിക്കളിച്ചു.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ എടുത്ത കോർണർ കിക്കിൽ പോസ്റ്റിലേക്ക് ഉയർന്നുവന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ മുഹമ്മദൻസ് ഗോളി ഭാസ്കർ റോക്കിക്ക് സംഭവിച്ച പിഴവ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. സ്കോർ 1-0.
80ാം മിനിറ്റിൽ നോഹ സദോയിയുടെ ഹെഡ്ഡറിലൂടെയായിരുന്നു ഗോൾ. സ്കോർ 2-0. 90ാം മിനിറ്റിൽ ഗാലറിയിൽ ആവേശം ഇരട്ടിപ്പിച്ച് ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ഗോൾ എത്തി. ഇത്തവണ അലക്സാണ്ട്രെ കോഫിന്‍റെതായിരുന്നു ഊഴം.
ബ്ലാസ്റ്റേഴ്സ് 3-0ന് മുന്നിൽ. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഐ.എസ്.എല്ലിലെ വിജയവരൾച്ചക്ക് ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികൾക്ക് മുന്നിൽ അവസാനമിട്ടു.
ടീമിന്റെ മോശം പ്രകടനങ്ങളിലും തുടർച്ചയായ പരാജയങ്ങളിലും ശക്തമായി പ്രതിഷേധിച്ച് മഞ്ഞപ്പട പരസ്യമായി രംഗത്തെത്തിയിരുന്നു. അതിനാൽ ജയം അനിവാര്യവുമായിരുന്നു.
ഇടക്കാല പരിശീലകൻ ടി.ജി. പുരുഷോത്തമന്റെ കീഴിലായിരുന്ന ടീം വിജയത്തിനായി പൊരുതിക്കളിച്ചു. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സ് മുന്നിട്ടുനിന്നു.
#Blasters #win #consecutive #defeats #controversies