പടന്നക്കാട്: (truevisionnews.com) കാസര്‍കോട് അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ കൊടുംകുറ്റവാളിയെന്ന് അന്വേഷണസംഘം.
കഴിഞ്ഞദിവസം അറസ്റ്റിലായ എം.ബി ഷാദ് ഷെയ്ഖ് അല്‍ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശി തീവ്രവാദിസംഘടനയായ അന്‍സാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവര്‍ത്തകനുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 2018 മുതല്‍ കാസര്‍കോട് ജില്ല കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട് നിന്ന് അസം പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. അതിന് ശേഷമാണ് കാസര്‍കോട് പോലീസിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അസമില്‍ നിരവധി ബോംബ് സ്‌ഫോടനക്കേസുകളിലടക്കം ഇയാള്‍ പ്രതിയാണ്.
ഉദുമ, കാസര്‍കോട് ടൗണ്‍, പടന്നക്കാട് മേഖലകളിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിട നിര്‍മാണത്തൊഴിലാളി എന്ന വ്യാജേനയാണ് ഷാദ് ഷെയ്ഖ് ഇടപെട്ടിരുന്നത്.
വ്യാജരേഖകള്‍ ഉപയോഗിച്ച് ഒരു ദേശസാല്‍കൃതബാങ്കില്‍ അക്കൗണ്ടുമെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നാണ് സഹായം ലഭിച്ചത് എന്നതിനെപറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
#investigation #team #said #Bangladeshi #citizen #arrested #Kasaragod #serious #criminal.