പേരാമ്പ്ര : (truevisionnews.com) പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു .
കിഴിഞ്ഞാണ്യം ഗീതാഞ്ജലിയില്‍ ബാലകൃഷ്ണന്റെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ ഷീറ്റ് പുരക്കാണ് തീപിടിച്ചത് . ഇന്ന് ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് സംഭവം.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ സി.പി ഗിരീശന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ എന്ജിന് സ്ഥലത്തെത്തി തീയണച്ചു.
പുകപ്പുരയോട് ചേർന്ന് തേങ്ങാക്കൂടയും വിറകുപുരയും ഉണ്ടായിരുന്നു. റബ്ബര്‍ ഷീറ്റ് ഉണക്കുന്നതിനായി തീയിട്ടത് തേങ്ങാക്കൂടയിലേക്ക് പടര്‍ന്നാണ് തീ പിടിച്ചത് എന്നാണ് നിഗമനം.
ഫയര്‍ ഫോഴ്സ് സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടൽ തൊട്ടടുത്തുള്ള വീട്ടിലേക്ക് തീ പടരാതെ നിയന്ത്രണവിധേയമാക്കാനായി. ഉണക്കാനിട്ട റബര്‍ഷീറ്റുകളും തേങ്ങയും ഉള്‍പ്പെടെ തേങ്ങാക്കൂട ഭാഗികമായി കത്തി നശിച്ചു.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ കെ ശ്രീകാന്ത്, പി.ആര് സോജു, കെ.എം ബിജേഷ്, അശ്വിന് ഗോവിന്ദ്, ഹൃദിന്‍, കെ. അജേഷ്, എം. ജയേഷ്, ഹോം ഗാര്‍ഡ്സ് എ.എം രാജീവന്, വി.കെ ബാബു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
#rubber #barn #next #house #caught #fire #Perambra.