#accident | കോഴിക്കോട് വാഹനാപകടം, ഫുട്ട് പാത്തിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു; കെഎസ്ആർടിസി ബസ് ദേഹത്ത്കൂടി കയറിയിറങ്ങി യാത്രികൻ മരിച്ചു

#accident | കോഴിക്കോട് വാഹനാപകടം, ഫുട്ട് പാത്തിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു; കെഎസ്ആർടിസി ബസ് ദേഹത്ത്കൂടി കയറിയിറങ്ങി യാത്രികൻ മരിച്ചു
Dec 21, 2024 01:43 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് കല്ലുത്താംകടവിൽ വാഹനാപകടം. കല്ലുത്താംകടവ് പാലത്തിനു മുകളിൽ ആണ് അപകടത്തിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി.

അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ തൽക്ഷണം മരിച്ചു. ഗോവിന്ദപുരം സ്വദേശി റോഷൻ ആണ് മരിച്ചത്.

കല്ലുത്താൻ കടവ് പാലത്തിൻ്റെ ഫുട്ട് പാത്തിൽ ഇടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ റോഷൻ്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.

മാനന്തവാടിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസാണ് യുവാവിന്റെ ദേഹത്ത് കൂടി കയറിയറങ്ങിയത്.

റോഷൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു അപകടത്തിൽ കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ആദിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പിക്കപ് വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

#Kozhikode #accident #overturned #hitting #footpath #Bike #rider #dies #KSRTCbus #runs #over #body

Next TV

Related Stories
#accident |  15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആർ പി എഫ് ജവാന് ഗുരുതര പരിക്ക്

Dec 21, 2024 08:57 PM

#accident | 15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആർ പി എഫ് ജവാന് ഗുരുതര പരിക്ക്

പരിക്കേറ്റ സി ആർ പി എഫ് ജവാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
 #Indianrailway | ക്രിസ്മസ് പുതുവര്‍ഷ അവധിക്കാല യാത്ര, കേരളത്തിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

Dec 21, 2024 08:54 PM

#Indianrailway | ക്രിസ്മസ് പുതുവര്‍ഷ അവധിക്കാല യാത്ര, കേരളത്തിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍നിന്നും പുറത്തേക്കും സര്‍വീസ്...

Read More >>
#KUWJ | വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം -കെയുഡബ്ല്യുജെ

Dec 21, 2024 08:29 PM

#KUWJ | വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം -കെയുഡബ്ല്യുജെ

അങ്ങേയറ്റം അപലപനീയമായ ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ഭാരവാഹികൾ...

Read More >>
 #fire | കോഴിക്കോട്  പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

Dec 21, 2024 08:23 PM

#fire | കോഴിക്കോട് പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും...

Read More >>
#death |  തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Dec 21, 2024 08:11 PM

#death | തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തളിപ്പറമ്പ് നഗരസഭയിലെ ശുചികരണ തൊഴിലാളിയാണ്....

Read More >>
Top Stories

Entertainment News