#wayanadandslide | 'നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട് തവണ' ; വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി, പ്രതിഷേധം

#wayanadandslide | 'നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട് തവണ' ; വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി, പ്രതിഷേധം
Dec 21, 2024 12:50 PM | By Athira V

വയനാട്: ( www.truevisionnews.com) മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം.

നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളിൽ ഇരട്ടിപ്പ് എന്നും ആരോപിച്ചാണ് പ്രതിഷേധം. ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധിക്കുന്നത്. ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്.

388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്തിന് മുന്നിൽ സമര സമിതി പ്രതിഷേധിച്ചു.

മാനന്തവാടി സബ് കളക്ടർക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു.

എന്നിട്ടും പിഴവുകൾ കടന്നുകൂടി. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാമെന്നും 30 ദിവസത്തിനുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്.

#Complaint #that #there #are #widespread #errors #Wayanad #landslide #rehabilitation #list

Next TV

Related Stories
ഗോവിന്ദച്ചാമി പതിനാല് ദിവസം റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

Jul 25, 2025 07:27 PM

ഗോവിന്ദച്ചാമി പതിനാല് ദിവസം റിമാന്‍ഡില്‍; വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്....

Read More >>
ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി, കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; ജയിൽ പരിസരത്ത് തടിച്ച് കൂടി വൻ ജനാവലി

Jul 25, 2025 06:32 PM

ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി, കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; ജയിൽ പരിസരത്ത് തടിച്ച് കൂടി വൻ ജനാവലി

ജയില്‍ ചാടി പിടിയിലായ ബലാത്സംഗ കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു....

Read More >>
സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

Jul 25, 2025 06:24 PM

സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

ഈ അധ്യയന വർഷം സ്കൂൾ സമയമാറ്റം തീരുമാനിച്ചപോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി....

Read More >>
നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

Jul 25, 2025 05:46 PM

നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി...

Read More >>
Top Stories

Entertainment News

//Truevisionall