#Vandiperiyarcase | വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: പ്രതി സംസ്ഥാനം വിട്ടതായി സൂചന

#Vandiperiyarcase |  വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്:  പ്രതി സംസ്ഥാനം വിട്ടതായി സൂചന
Dec 20, 2024 08:53 AM | By Susmitha Surendran

ഇടുക്കി: (truevisionnews.com) വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതി സംസ്ഥാനം വിട്ടതായി സൂചന. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് അര്‍ജുന്‍ സംസ്ഥാനം വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ഹൈക്കോടതിയെ നേരിട്ട് വിവരം അറിയിക്കണമെന്ന് അഭിഭാഷകന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അര്‍ജുന്‍ തയ്യാറായിട്ടില്ല.

തമിഴ്‌നാട്ടിലേക്ക് കടന്ന ശേഷം വിദേശത്തേക്ക് കടക്കാനാണ് പ്രതിയുടെ നീക്കമെന്നാണ് വിവരം. വിചാരണ കോടതിയാണ് പോക്‌സോ കേസില്‍ അര്‍ജുനെ വെറുതെവിട്ടത്.

ഹൈക്കോടതിയാണ് അര്‍ജുനോട് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ പ്രതി അര്‍ജുന്‍ പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദേശിക്കുന്നത് അപൂര്‍വ്വ നടപടിയാണ്.

നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി.

2021 ജൂണ്‍ 30 നാണ് ആറുവയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അയല്‍വാസിയായ അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ തെളിവ് ശേഖരണത്തിലടക്കം കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.



#indicated #accused #Vandiperiyar #POCSO #case #left #state.

Next TV

Related Stories
#train | കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Dec 20, 2024 03:53 PM

#train | കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
#Shafiqmurderattemptcase | ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് ഏഴ് വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് പത്ത് വര്‍ഷവും തടവ്

Dec 20, 2024 03:47 PM

#Shafiqmurderattemptcase | ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് ഏഴ് വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് പത്ത് വര്‍ഷവും തടവ്

കേസിലെ രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. ഷെരീഫ് 50000 രൂപ പിഴ...

Read More >>
#drugs  | ലഹരിക്കായി കൊറിയർ വഴി മരുന്നുകൾ വരുത്തി വിൽപന, യുവാവ് പിടിയിൽ

Dec 20, 2024 02:48 PM

#drugs | ലഹരിക്കായി കൊറിയർ വഴി മരുന്നുകൾ വരുത്തി വിൽപന, യുവാവ് പിടിയിൽ

കൊ​റി​യ​ർ വ​ഴി ഇ​ത്ത​ര​ത്തി​ൽ മ​രു​ന്ന് എ​ത്തി​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി....

Read More >>
#jaundice |  മഞ്ഞപ്പിത്ത വ്യാപനം; പടർന്നത് കിണർ വെള്ളത്തിൽ നിന്ന്, മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

Dec 20, 2024 02:40 PM

#jaundice | മഞ്ഞപ്പിത്ത വ്യാപനം; പടർന്നത് കിണർ വെള്ളത്തിൽ നിന്ന്, മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ

13 പേർക്കാണ് നിലവിൽ മഞ്ഞപ്പിത്ത ​രോ​ഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്....

Read More >>
 #DNAtest | പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

Dec 20, 2024 02:03 PM

#DNAtest | പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

ഇതോടെ സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ്...

Read More >>
#bomb | കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു

Dec 20, 2024 01:36 PM

#bomb | കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു

പൊലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച ഐസ്ക്രീം ബോംബുകൾ...

Read More >>
Top Stories










GCC News