മഞ്ചേരി: (truevisionnews.com) പതിനാറുകാരിയെ പലതവണ പീഡിപ്പിക്കുകയും പുറത്തുപറയാതിരിക്കാൻ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ 27-കാരന് വിവിധ വകുപ്പുകളിലായി 52 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരൂർ വെട്ടം ആശാൻപടി, പനേനി വീട്ടിൽ അബ്ദുൽ ഫാരിസിനെയാണ് മഞ്ചേരി പോക്സോ കോടതി ജഡ്‌ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസംകൂടി തടവ് അനുഭവിക്കണം.
പിഴയടയ്ക്കുന്നപക്ഷം പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചു.
കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എം. അജാസുദ്ദീൻ രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടർ എം.സി. പ്രമോദ് ആണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.
#16year #old #girl #repeatedly #molested #threatened #with #money #not #speak #out #27year #old #sentenced #life #imprisonment