മുംബൈ: ( www.truevisionnews.com ) ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്താൽ മുപ്പത്തിയൊന്നുകാരന് ദാരുണാന്ത്യം.
മുംബൈയിൽ നിന്നുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിക്രം അശോക് ദേശ്മുഖ് ആണ് ക്രിക്കറ്റ് മൈതാനത്തുവച്ച് ഹൃദയാഘാതത്താൽ മരണമടഞ്ഞത്.
ഇക്കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ ആസാദ് മൈദാനിൽ വച്ചായിരുന്നു സംഭവം നടന്നത്.
ഐ.ടി. കമ്പനിയിൽ എഞ്ചിനീയറായ അശോഖ് ആസാദ് മൈദാനിയിൽ സ്ഥിരമായി ക്രിക്കറ്റ് പരിശീലനത്തിന് എത്താറുണ്ടായിരുന്നു.
ഞായറാഴ്ച ഇരുപത്തിയഞ്ച് ഓവറിന്റെ പരിശീലനത്തിലായിരുന്നു അശോക്. പത്താം ഓവർ ആയതോടെ അശോകിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ദേഹാസ്വാസ്ഥ്യത്തിനിടയിലും അശോക് തുടർന്നുള്ള ആറ് ഓവറുകൾ കളിതുടർന്നു. പതിനേഴാം ഓവറിൽ വച്ചാണ് മൈതാനത്ത് കുഴഞ്ഞുവീണത്.
ഉടൻതന്നെ അശോകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
#Heartattack #while #playing #cricket #year #old #died #tragically