വയനാട്: ( www.truevisionnews.com ) ചൂരൽമല ദുരിത മേഖലയിലെ കെഎസ്എഫ്ഇ ഉപഭോക്താക്കൾക്ക് തിരിച്ചടവ് നോട്ടീസ് ലഭിച്ചതായി പരാതി.
പി.സൗജത്ത് , എം.മിന്നത്ത് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ അയച്ച നോട്ടീസ് ആണെന്നാണ് കെഎസ്എഫ്ഇ വിശദീകരണം.
ദുരന്തബാധിതരായ ഉപഭോക്താക്കളിൽ നിന്ന് പണം ഉടൻ ഈടാക്കില്ലെന്ന് മേപ്പാടി ബ്രാഞ്ച് മാനേജർ കെ.എ തോമസ് പറഞ്ഞു.
അതേസമയം നേരത്തെ ദുരിത ബാധിതരിൽ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിർദേശം നൽകിയിരുന്നു.
#KSFE #blackouts #Wayanad #victims #Notice #pay #overdue #amount