തലശ്ശേരി: (truevisionnews.com) എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും ആർ.പി.എഫും സംയുക്തമായി തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ തിരച്ചിലിൽ 19 ലിറ്റർ ഗോവൻ മദ്യം കണ്ടെടുത്തു.
കോയമ്പത്തൂർ ഇന്റർസിറ്റി, ലോകമാന്യ തിലക് എന്നീ ട്രെയിനുകളിലും പരിശോധന നടത്തി.
റെയ്‌ഡിൽ തലശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.ഡി. സുരേഷ്, എക്സൈസ് ഗ്രേഡുമാരായ ടി. സന്തോഷ്, യു. ഷെനിത് രാജ്, പ്രിവന്റീവ് ഗ്രേഡ് ഡ്രൈവർ എം. സുരാജ്, ഡബ്ല്യു.സി.ഇ.ഒ എം. ദീപ, സി.ഇ.ഒ പി.പി. സുബീഷ്, ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ ടി. വിനോദ് എന്നിവർ പങ്കെടുത്തു.
#19 #liters #Goan #liquor #seized #from #Thalassery #railway #station #premises