തിരുവനന്തപുരം: (truevisionnews.com) മേയാന്‍ വീട്ടിരുന്ന പോത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയില്‍ വീണു.
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് സംഭവം. വിഴിഞ്ഞത്തുനിന്ന് അഗ്‌നിരക്ഷാസേനയെത്തി ഒരു മണിക്കുറോളം നടത്തിയ ശ്രമത്തില്‍ പോത്തിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.
പെരിങ്ങമല തെറ്റി വിള, കുഴിത്താലച്ചിലില്‍ അജിയുടെ വീട്ടുവളപ്പിലെ 20 അടി താഴ്ചയുളള കുഴിയിലാണ് പോത്ത് അകപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. മൃഗങ്ങളെ പരിക്കേല്‍ക്കാതെ പുറത്തെത്തിക്കുന്നതിനുളള അനിമല്‍ റെസ്‌ക്യൂ ഫ്ളാപ്പ് ഉപയോഗിച്ചാണ് സേനാംഗങ്ങള്‍ പോത്തിനെ പുറതെത്തിച്ചത്. സമീപത്തെ രാജേഷിന്റെ പോത്താണ് മൂടിയില്ലാത്ത കുഴിയല്‍പ്പെട്ടത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സജീവ് കുമാര്‍, അലി അക്ബര്‍ എന്നിവരുടെ നേത്യത്വത്തില്‍ സേനാംഗങ്ങളായ സന്തോഷ് കുമാര്‍, വിപിന്‍, ജിനേഷ്, ഷിജു, പ്രതീപ്, അരുണ്‍ മോഹന്‍, സദാശിവന്‍ വിനോദ് എന്നിവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
#buffalo #fell #pit #taken #septic #tank #house #under #construction.