Dec 17, 2024 09:07 PM

തിരുവനന്തപുരം: (truevisionnews.com) ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും.

സർക്കാർ പ്രതിനിധിയായി പങ്കെടുത്തത് ചീഫ് സെക്രട്ടറി ആയിരുന്നു. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ അതൃപ്തി തുടരുന്നതിനിടയിലാണ് മന്ത്രിസഭയുടെ വിട്ടുനിൽക്കൽ.

ഗവർണറുടെ റിപ്പബ്ലിക് ദിന സൽക്കാരത്തിൽ നിന്ന് വിട്ടു നിന്ന് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നതും വാർത്തയായിരുന്നു.

സർക്കാർ ഭാഗത്ത് നിന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ മാത്രമാണ് വിരുന്നിൽ പങ്കെടുത്തത്.

ഗവർണറുടെ ക്രിസ്മസ് വിരുന്നിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.

#ChiefMinister #Ministers #did #not #attend #Governor's #Christmas #party

Next TV

Top Stories










Entertainment News