കോഴിക്കോട്: ( www.truevisionnews.com ) കാന്തപുരം മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള മര്‍ക്കസ് സ്‌കൂള്‍ നികത്തിയ തണ്ണീര്‍ത്തടം പഴയപടിയാക്കണമെന്ന് ഉത്തരവിട്ട് കോഴിക്കോട് ജില്ലാ ഭരണകൂടം.
നിയമലംഘനം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നടപടി. ഏഴ് ദിവസം കൊണ്ട് മണ്ണ് പൂര്‍ണമായി നീക്കം ചെയ്ത് സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നും തണ്ണീര്‍ത്തടം നിലനിര്‍ത്തണമെന്നും കളക്ടര്‍ ഉത്തരവില്‍ പറയുന്നു.
ഇത് സംബന്ധിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനും സ്ഥാപന ഉടമയ്ക്കും നോട്ടീസ് അയക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഏഴ് ദിവസത്തിനകം ഉത്തരവ് നടപ്പായില്ല എങ്കില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ അധികൃതരോടും മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയോടും ഹിയറിങ്ങിനായി ചൊവ്വാഴ്ച കളക്ടറേറ്റില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ മാത്രമാണ് എത്തിയത്.
ഉടമയുടെ ഭാഗം കളക്ടര്‍ കേള്‍ക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഭരണകൂടം നടപടിയിലേക്ക് കടന്നത്. ഈ പ്രദേശം സന്ദര്‍ശിച്ച ശേഷം മറ്റെവിടെയെങ്കിലും കയ്യേറ്റം കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
#kozhikode #district #collector #ordered #restore #wetlands #filled #kanthapuram #markaz #school