#gasleak | ട്യൂഷന്‍ സെന്ററിനകത്തെ അഴുക്കുചാലിൽ നിന്ന് വാതകച്ചോര്‍ച്ച; 10 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

#gasleak | ട്യൂഷന്‍ സെന്ററിനകത്തെ അഴുക്കുചാലിൽ നിന്ന് വാതകച്ചോര്‍ച്ച; 10 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
Dec 16, 2024 08:38 AM | By Susmitha Surendran

ജയ്പൂർ: (truevisionnews.com) സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ വാതകച്ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്ന് ബോധരഹിതരായി വിദ്യാര്‍ത്ഥികള്‍. രാജസ്ഥാനിലെ ജയ്പൂരിൽ ഞായറാഴ്ചച്ച വൈകുന്നേരത്തോടെയാണ് സംഭവം.

പത്തോളം വിദ്യാര്‍ത്ഥികളെ ബോധരഹിതരായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

ട്യൂഷന്‍ സെന്ററിനകത്തെ അഴുക്കുചാലിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നാണ് വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായതെന്ന് പോലീസ് പറഞ്ഞു. ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്.

ട്യൂഷന്‍ കെട്ടിടത്തിന്റെ ടെറസിലെ അടുക്കളയിലെ പുകക്കുഴലില്‍ നിന്നും വാതകം പുറത്തേക്ക് വന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം ആദ്യഘട്ടത്തില്‍ ഭക്ഷ്യവിഷബാധ ആയേക്കാമെന്നുള്ള സാധ്യത പിന്നീട് പോലീസ് തള്ളിക്കളയുകയായിരുന്നു. നിലവില്‍ വിദ്യാർത്ഥികളുടെ നില സാധാരണ ഗതിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

എല്ലാ വിദ്യാർത്ഥികൾക്കും ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടിരുന്നു. അതേ സമയം കോച്ചിംഗ് സെന്ററിന് പുറത്ത് പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.

#Students #fainted #after #gas #leak #private #tuition #centre.

Next TV

Related Stories
#loksabha | ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും

Dec 16, 2024 11:24 AM

#loksabha | ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും

ബില്ലിന് കേന്ദ്രമന്ത്രിസഭ നൽകിയിരുന്നു. ബിൽ പാസാകാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം...

Read More >>
#death | ക​ളി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന, ക​ബ​ഡി താ​രമായ 26 കാരൻ മരിച്ചു

Dec 16, 2024 09:31 AM

#death | ക​ളി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന, ക​ബ​ഡി താ​രമായ 26 കാരൻ മരിച്ചു

മാ​ണ്ഡ്യ​യി​ൽ ക​ളി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും...

Read More >>
#death |   ചുമ മരുന്നെന്ന് കരുതി കീടനാശിനി കുടിച്ചു; കർഷകന് ദാരുണാന്ത്യം

Dec 16, 2024 09:19 AM

#death | ചുമ മരുന്നെന്ന് കരുതി കീടനാശിനി കുടിച്ചു; കർഷകന് ദാരുണാന്ത്യം

കുടുംബാംഗങ്ങളെ അറിയിച്ചതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#constitutionaldebate |  'പ്രധാനമന്ത്രി പങ്കെടുക്കില്ല' ; രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

Dec 16, 2024 07:08 AM

#constitutionaldebate | 'പ്രധാനമന്ത്രി പങ്കെടുക്കില്ല' ; രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ നാളെ ലോക്സഭ അജണ്ടയിൽ...

Read More >>
#arrest | വിവാഹം കഴിഞ്ഞ നാലാം ദിവസം ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Dec 15, 2024 09:30 PM

#arrest | വിവാഹം കഴിഞ്ഞ നാലാം ദിവസം ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷികളും...

Read More >>
#suicide | ‘ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’; ഹെഡ്‌ കോൺസ്റ്റബിൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Dec 15, 2024 08:38 PM

#suicide | ‘ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’; ഹെഡ്‌ കോൺസ്റ്റബിൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

പിതാവിന്റെ ഫോൺകോളിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട തിപ്പണ്ണ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് യൂണിഫോമിലായിരുന്നു...

Read More >>
Top Stories

Entertainment News