#suicidecase | '45 ദിവസമായി അവധി അനുവദിച്ചില്ല'; പൊലീസുകാരൻ സ്വയം നിറയൊഴിച്ചത് മാനസിക സംഘർഷം കാരണമെന്ന് സുഹൃത്തുക്കൾ

#suicidecase | '45 ദിവസമായി അവധി അനുവദിച്ചില്ല'; പൊലീസുകാരൻ സ്വയം നിറയൊഴിച്ചത് മാനസിക സംഘർഷം കാരണമെന്ന് സുഹൃത്തുക്കൾ
Dec 16, 2024 06:20 AM | By Athira V

മലപ്പുറം: ( www.truevisionnews.com ) അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതിനു കാരണം അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണെന്ന് സുഹൃത്തുക്കൾ.

തണ്ടർബോൾട്ട് കമാൻഡോ ആയിരുന്ന വയനാട് സ്വദേശി വിനീത് ആണ് മരിച്ചത്. ക്യാമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തെന്ന് സുഹൃത്തുക്കൾ പറയുന്നത്. വിനീതിന്റെ ഭാര്യ ഗർഭിണിയാണ്.

ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീത് എന്നു സഹപ്രവർത്തകർ പറഞ്ഞു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നാണ് വിവരം.

തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു.

മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#No #leave #granted #45 #days #Friends #say #that #policeman #shot #himself #due #mental #stress

Next TV

Related Stories
#case |  മാനന്തവാടിയിൽ യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവം,  കേസെടുത്ത് പൊലീസ്

Dec 16, 2024 10:06 AM

#case | മാനന്തവാടിയിൽ യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവം, കേസെടുത്ത് പൊലീസ്

കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പൊലീസ്...

Read More >>
#accident |  'ര​ക്ഷ​പ്പെ​ട്ട​ത് വ​ലി​യ അ​പ​ക​ട​ത്തി​ൽ​നി​ന്നാ', കോഴിക്കോട് ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ  നി​വ​ർ​ത്തി​വെ​ച്ച അ​ല​ങ്കാ​ര​ക്കു​ട 72കാ​ര​ന്റെ  ദേ​ഹ​ത്തേ​ക്ക് ച​രി​ഞ്ഞു​വീ​ണു

Dec 16, 2024 09:49 AM

#accident | 'ര​ക്ഷ​പ്പെ​ട്ട​ത് വ​ലി​യ അ​പ​ക​ട​ത്തി​ൽ​നി​ന്നാ', കോഴിക്കോട് ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​വ​ർ​ത്തി​വെ​ച്ച അ​ല​ങ്കാ​ര​ക്കു​ട 72കാ​ര​ന്റെ ദേ​ഹ​ത്തേ​ക്ക് ച​രി​ഞ്ഞു​വീ​ണു

ക​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന​ടു​ത്തെ വ​ള​വി​ലെ​ത്താ​ൻ തു​ട​ങ്ങ​വേ ക​ക്കോ​ടി ഭാ​ഗ​ത്തു​നി​ന്ന് ഓ​റ​ഞ്ചു​മാ​യി വേ​ഗ​ത്തി​ലെ​ത്തി​യ...

Read More >>
#murder |  ക്രൂര കൊലപാതകം, യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി, അന്വേഷണം

Dec 16, 2024 09:24 AM

#murder | ക്രൂര കൊലപാതകം, യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി, അന്വേഷണം

പത്തനംതിട്ട റാന്നി മന്ദമരുതിയിൽ ഇന്നലെ രാത്രിയാണ് അരും കൊല...

Read More >>
#keralaschoolkalolsavam | സ്കൂൾ കലോത്സവത്തിന്‍റെ അവതരണഗാന വിവാദം; സൗജന്യമായി ചിട്ടപ്പെടുത്താമെന്ന് കലാമണ്ഡലം

Dec 16, 2024 08:58 AM

#keralaschoolkalolsavam | സ്കൂൾ കലോത്സവത്തിന്‍റെ അവതരണഗാന വിവാദം; സൗജന്യമായി ചിട്ടപ്പെടുത്താമെന്ന് കലാമണ്ഡലം

വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും സർക്കാരിന് കലാമണ്ഡലം ഉറപ്പ് നൽകിയിട്ടുണ്ട്....

Read More >>
Top Stories