പത്തനംതിട്ട: (truevisionnews.com) പത്തനംതിട്ട റാന്നിയിൽ ക്രൂര കൊലപാതകം. യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി.
പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മന്ദമരുതിയിൽ ഇന്നലെ രാത്രിയാണ് അരും കൊല നടന്നത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.
ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുണ്ടായ അടിപിടി തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ മൂന്നു പ്രതികള ഉണ്ടെന്ന് റാന്നി പൊലീസ് പറഞ്ഞു. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികള്‍. യുവാവിനെ കൊലപ്പെടുത്തിയശേഷം യുവാക്കള്‍ കാര്‍ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു.
#pathanamthitta #young #man #killed #car.