Dec 15, 2024 11:17 AM

പത്തനംതിട്ട: ( www.truevisionnews.com) കോന്നിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പൊലീസിൻറെയും വിലയിരുത്തൽ.

നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. അടുത്തിടെയായി അപകടങ്ങൾ വർധിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'കോന്നിയിലെ അപകടം വളരെ ദുഃഖകരമാണ്. ശബരിമല സീസണാണ്. നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറിലെ ഡ്രെെവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പൊലീസിൻറെയും വിലയിരുത്തൽ.

വാഹനമോടിക്കുമ്പോൾ ഉറക്കം വന്നാൽ വണ്ടി നിർത്തിയിട്ട് ഉറങ്ങണം. വീട്ടിൽ പോയി ഉറങ്ങാമെന്നൊന്നും കരുതരുത്. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നത്.

എല്ലാവരും ശ്രദ്ധിക്കണം. അടുത്തിടെയായി അപകടങ്ങൾ വർധിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അതുകൊണ്ട് മാത്രം അപകടം കുറയ്ക്കാൻ സാധിക്കില്ല. സ്വയം നിയന്ത്രണം കൂടി വേണം. റോഡിൻറെ അപാകത ആണെങ്കിൽ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ശ്രദ്ധയോടെ വാഹനം ഓടിക്കുക എന്നതാണ് പ്രധാനം', കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ഇന്ന് രാവിലെ നാല് മണിക്കാണ് നവ ദമ്പതികള്‍ അടക്കം ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്ന കാർ മിനി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഹണിമൂണിന് പോയ മക്കളെ വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് കൂട്ടി തിരികെ വരികയായിരുന്നു. ദമ്പതികളും അവരുടെ അച്ഛന്മാരുമാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്. മരിച്ച സ്ത്രീയുടെ മൃതദേഹം മുത്തൂറ്റ് ആശുപത്രിയിലാണുള്ളത്.

നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മത്തായി ഈപ്പൻ, നിഖിൽ ഈപ്പൻ, ബിജു പി ജോർജ്, അനു എന്നിവരാണ് മരിച്ചത്. പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു സംഭവം.





#kbganeshkumar #konni #accident

Next TV

Top Stories